ബ്രിട്ടനിലെ ജിഹാദി പെണ്‍കട്ടികള്‍ റാഖയിലെത്തി!!!
ലണ്ടന്‍: ബ്രിട്ടനില്‍ നിന്ന് ഐസിസില്‍ ചേരാന്‍ ഒളിച്ചോടിയ മൂന്ന് കൗമാരിക്കാരികളും റാഖയില്‍ എത്തിയതായി റിപ്പോര്‍ട്ട്. സ്‌കൈ ന്യൂസ് റിപ്പോര്‍ട്ടറെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഷമീമ ബീഗം(15), സാദിസ സുല്‍ത്താന (16), ആമിര അബാസെ(15) എന്നീ പെണ്‍കുട്ടികളാണ് ജിഹാദിന്റെ ഭാഗമാകാന്‍ ബ്രിട്ടന്‍ വിട്ടത്. ഇവരെ സംബന്ധിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല.

തുര്‍ക്കി വഴി പെണ്‍കുട്ടികള്‍ സിറിയയിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. റാഖയില്‍ ഇവര്‍ എത്തിയെന്ന് സ്‌കൈ റിപ്പോര്‍ട്ടര്‍ ചില സോഴ്‌സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവര്‍ക്കൊപ്പം മറ്റൊരു ബ്രിട്ടീഷ് പെണ്‍കുട്ടി കൂടി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ പഠിച്ച സ്‌കൂളില്‍ നിന്ന് മറ്റൊരു പെണ്‍കുട്ടി ഐസിസില്‍ ചേരുന്നതിനായി ബ്രിട്ടന്‍ വിട്ടിരുന്നു. ഇത് ആ പെണ്‍കുട്ടിയാണെന്നാണ് കരുതുന്നത്. എന്നാല്‍ഇക്കാര്യത്തില്‍ ഔദയോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനില്‍ നിന്ന് 22 യുവതികള്‍ ഐസിസില്‍ ചേരാനായി ഒളിച്ചോടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെല്ലാം തന്നെ സിറിയയിലേക്കാണ് പോയിരിക്കുന്നത്. ഇത് സംബന്ധിച്ച അന്വേഷണം സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് തുടരുകയാണ് .












Click it and Unblock the Notifications