കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദ്രവ്യത്തിന്റെ അവസ്ഥകളെക്കുറിച്ച് പഠനം; ഭൗതിക ശാസ്ത്ര നോബലിന് മൂന്ന് അവകാശികള്‍

  • By Sandra
Google Oneindia Malayalam News

സ്‌റ്റോക്ക്‌ഹോം: ഭൗതിക ശാസ്ത്രത്തിനുള്ള നോബല്‍ മൂന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. ഡേവിഡ് തൗലസ്( വാഷിംഗ്ടണ്‍ സര്‍വ്വകലാശാല), ഡങ്കന്‍ ഹാല്‍ഡേന്‍( പ്രിന്‍സ്റ്റന്‍ സര്‍വ്വകലാശാല), മൈക്കല്‍ കോര്‍സ്‌റ്റെര്‍ലിറ്റ്‌സ് (ബ്രൗണ്‍ സര്‍വ്വകലാശാല) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ദ്രവ്യത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള പഠമാണ് മൂവരെയും നോബലിന് അര്‍ഹരാക്കിയത്.

ഗുരുത്വതരംഗങ്ങളുടെ കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്കാവും എന്ന മാധ്യമങ്ങളുടെ പ്രഖ്യാപനം മറികടന്നുകൊണ്ടായിരുന്നു ഭൗതിക ശാസ്ത്രത്തിലെ നോബല്‍ പ്രഖ്യാപനം. സമ്മാനത്തുകയായ ആറ് കോടിയില്‍ പകുതി ഡേവിഡ് തോലസിനും ശേഷിയ്ക്കുന്ന പകുതി ഡുന്‍കന്‍ ഹാല്‍ഡേനും മൈക്കിള്‍ കോസ്റ്റര്‍ലിറ്റ്‌സും ചേര്‍ന്ന് പങ്കിട്ടെടുക്കും.

തിങ്കളാഴ്ച പ്രഖ്യാപിച്ച വൈദ്യ ശാസ്ത്ര നോബലിന് കോശങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച കോശ ശാസ്ത്രജ്ഞന്‍ യോഷിനോരി ഒസുമിയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരുന്നു.

English summary
Three British scientists shares Nobel for Physics. David Thouless, Duncan Haldane and Michael Kosterlitz for their work on exotic states of matter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X