കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക ഉത്തേജന മരുന്നു കഴിച്ച മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായി

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: ലൈംഗിക ഉത്തേജനത്തിന്റെ പേരില്‍ എന്തുമരുന്നു നല്‍കിയാലും കഴിക്കാന്‍ തയ്യാറായി ആയിരങ്ങളാണ് ക്യൂവില്‍. ഇത്തരം മരുന്നുകള്‍ ചൂടപ്പംപോലെ വിറ്റുപോകുന്നതിന്റെ രഹസ്യവും മറ്റൊന്നുമല്ല. എന്നാല്‍, കൂടുതല്‍ ഉത്തേജനം ലഭിക്കാന്‍ മരുന്നു കഴിച്ച മൂന്നു ചെറുപ്പക്കാര്‍ക്ക് ജീവന്‍ നഷ്ടമായ വാര്‍ത്തയാണ് ഇംഗ്ലണ്ടില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇംഗ്ലണ്ടിലെ ഇപ്‌സ്വിച് നഗരത്തിലെ മൂന്നു യുവാക്കളാണ് ഗുളിക കഴിച്ച് മരിച്ചിരിക്കുന്നത്. സൂപ്പര്‍മാന്‍ ലോഗോ ആയ എസ് എന്ന ചിഹ്നം പതിച്ച ത്രികോണ ആകൃതിയിലുള്ള ഗുളികയാണ് വില്ലന്‍. ഈ ഗുളിക ആരാണ് നിര്‍മിച്ചതെന്നോ വില്‍ക്കുന്നതെന്നോ പോലീസിന് ഇതുവരെ ഒരു സൂചനപോലം ലഭിച്ചിട്ടില്ല. മരിച്ചവരെല്ലാം ഇരുപതുവയസിനടുത്തു പ്രായമുള്ളവരാണ്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുമാണ്.

london-map

ഗുളിക കഴിച്ച് വെറും മൂന്നു മിനിറ്റിനുള്ളില്‍ ഇവര്‍ കുഴഞ്ഞുവിണെന്നാണ് റിപ്പോര്‍ട്ട്. ഇപ്‌സ്പിച് നഗരത്തിലുള്ളവരാണ് മരിച്ചതെങ്കിലും രാജ്യമെമ്പാടും ഗുളിക വിതരണം ചെയ്തതായി സംശയമുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗുളിക ആരും കഴിക്കരുതെന്നും എത്രയും പെട്ടെന്ന് അവ പോലീസില്‍ ഏല്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശരീരത്തിന്റെ താപനിലയും ഹൃദയമിടിപ്പും കൂട്ടുന്നതാണ് ഗുളിക മരണത്തിന് കാരണമാക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം പ്രമാണിച്ച് നൈറ്റ് ക്ലബ്ബുകളിലും മറ്റും ഗുളിക വ്യാപകമായി വിറ്റഴിച്ചതായാണ് വിവരം. ഗുളിക ഡീലര്‍മാരെ എത്രയും പെട്ടെന്ന് പിടികൂടാനുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ ഇംഗ്ലീഷ് ഡിറ്റക്ടീവ്‌സ്.

English summary
Three dead in Ipswich taking dangerous rogue batch of drug
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X