കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തില്‍ വെടിവെയ്പ്പ്; 3 മരണം, ഇന്ത്യന്‍ വ്യോമസേന മേധാവിയും താവളത്തില്‍

Google Oneindia Malayalam News

ഹവായി: അമേരിക്കയിലെ പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തിന് നേരെ നടന്ന വെടിവെയ്പ്പില്‍ നാട്ടുകാരായ രണ്ടുപേര്‍ മരിച്ചു. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നിലഗുരുതരമാണ്. നാവിക ഉദ്യോഗസ്ഥനാണ് സൈനിക താവളത്തിന് നേരെ വെടിവെയ്പ് നടത്തിയതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തിന് ശേഷം ഇയാള്‍ ജീവനൊക്കി. പ്രാദേശിക സമയം 2.30 നാണ് സംഭവം.

വന്‍ അട്ടിമറി; 10 ബിജെപി എംഎല്‍എല്‍ കോണ്‍ഗ്രസിലേക്കെന്ന്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മുഖ്യമന്ത്രി?വന്‍ അട്ടിമറി; 10 ബിജെപി എംഎല്‍എല്‍ കോണ്‍ഗ്രസിലേക്കെന്ന്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മുഖ്യമന്ത്രി?

ഇന്ത്യന്‍ വ്യോമസേന മേധാവ് ആര്‍കെഎസ് ബഹദൂരിയയും സംഘവും പേള്‍ഹാര്‍ബറിലുണ്ടായിരുന്ന സമയത്തായിരുന്നു വെടിവെയ്പ്. എയര്‍ചീഫുമാരുടെ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ആര്‍കെഎസ് ബഹദൂരിയയും സംഘവും പേള്‍ ഹാര്‍ബറിലെത്തിയത്. ഇവര്‍ സുരക്ഷിതരാണെന്നും അക്രമം സംഘത്തെ ബാധിച്ചിട്ടില്ലെന്നും വ്യോമസേന അറിയിച്ചു.

download

അമേരിക്കയുടെ ഏറ്റവും തന്ത്രപ്രധാനമായ സൈനിക താവളമാണ് പേള്‍ ഹാര്‍ബര്‍ ഹിക്കം. നാവിക-വ്യോമ സംയുക്ത താവളമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. ഇതിനോട് ചേര്‍ന്നുള്ള കപ്പല്‍ നിര്‍മ്മാണ ശാലയിലാണ് അമേരിക്കന്‍ സൈന്യത്തിന് വേണ്ട കപ്പലുകളും അന്തര്‍വാഹിനികളും നിര്‍മ്മിക്കുന്നത്. കപ്പല്‍ നിര്‍മ്മാണ ശാലയക്ക് സമീപത്താണ് വെടിവെയ്പ്പ് നടന്നത്. വെടിവെയ്പിനെ തുടര്‍ന്ന് പേള്‍ഹാര്‍ബറിലേക്കുള്ള എല്ലാ വഴികളും അടച്ചു.

 അമിത ജോലി ഭാരം, സഹപ്രവർത്തകരുടെ പീഡനം, ഒരു പോലീസുകാരൻ കൂടി ജീവനൊടുക്കി,ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു അമിത ജോലി ഭാരം, സഹപ്രവർത്തകരുടെ പീഡനം, ഒരു പോലീസുകാരൻ കൂടി ജീവനൊടുക്കി,ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

English summary
Three dead in shooting at Pearl Harbour naval base
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X