മക്കളുടെ അധ്യാപികയെ പീഡിപ്പിച്ചു, അച്ഛന്മാര്‍ക്ക് 18 വര്‍ഷം തടവ്
സീയോള്‍: മക്കളുടെ അധ്യാപികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മൂന്ന് രക്ഷിതാക്കള്‍ക്ക് 18വര്‍ഷം ശിക്ഷ. കൊറിയന്‍ കോടതിയാണ് രാജ്യത്തെ ഞെട്ടിച്ച കേസില്‍ ശിക്ഷ വിധിച്ചത്. മോക്‌പോ ജില്ലാ കോടതിയാണ് മൂന്ന് പ്രതികള്‍ക്കും ശിക്ഷ വിധിച്ചത്.
അധ്യാപികയുടെ ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളുടെ മക്കളും. 20 കാരിയായ അധ്യാപികയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. മെയില്‍ ഹ്യൂക്‌സാന്‍ ദ്വീപിലായിരുന്നു സംഭവം. അധ്യാപികയെ തങ്ങള്‍ക്കൊപ്പം മദ്യപിക്കാന്‍ ക്ഷണിച്ച പ്രതികള്‍ രാത്രി ഭക്ഷണത്തിന് ശേഷം വീട്ടിലെത്തിക്കാമെന്ന വാഗ്ദാനം നല്‍കി വഴിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.

അധ്യാപക സമൂഹത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയ സംഭവം രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ സംഭവത്തോടെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ക്കൊപ്പം രാത്രിഭക്ഷണത്തിനും പാര്‍ട്ടിക്കുമെത്തുന്നതില്‍ നിന്ന് അധ്യാപികമാര്‍ വിട്ടുനിന്നിരുന്നു.












Click it and Unblock the Notifications