മൂന്നടി പൊക്കമുള്ള പെണ്ണിന് ആറടി പൊക്കമുള്ള വരന്‍
ന്യൂയോര്‍ക്ക്: മൂന്നടി പൊക്കകാരിയായ ബാര്‍ നര്‍ത്തകിയ്ക്ക് ആറടി പൊക്കമുള്ള പട്ടാളക്കാരന്‍ വരന്‍. അമേരിയ്ക്കയിലെ പ്രശസ്തയായണ് ബാര്‍ നര്‍ത്തകി കാറ്റ് ഹോപ്മാനാണ് ആറടി പൊക്കമുളഌവരനെ കിട്ടിുന്നത്. പൊക്കം കകുറവായതിന്റെ പേരില്‍ ഏറെ പരിഹാസങ്ങള്‍ കേട്ട കാറ്റ് ഹോപ്മാന്‍ (26) 35കാരനായ ഇച്ച് ബുഷറെ പ്രണയചിച്ചാണ് വിവാഹം കഴിയ്ക്കുന്നത്.
ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതോടെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിയ്ക്കാന്‍ തുടങ്ങിയത്. പൊക്ക കുറവിന്റെ പേരില്‍ പരിഹാസങ്ങളും കേട്ട് തുടങ്ങി. എന്നാല്‍ തന്റെ കാമുകിയുടെ പൊക്ക കുറവൊന്നും ജീവിതത്തില്‍ പ്രശ്‌നമാകില്ലെന്നാണ് ബുഷര്‍ പറയുന്നത്.

കാറ്റ് ദ മിഡ്‌ജെറ്റ് സ്ട്രിപ്പര്‍ എന്നാണ് ക്ളബുകളില്‍ ഈ നര്‍ത്തകിയെ അറിയപ്പെടുന്നത്. സ്ട്രിപ്പ് ഡന്‍സാണ് കാറ്റിന്റെ പ്രത്യേകത. ഒരു ദിവസം ആയിരം ഡോളറിലേറെ സമ്പാദിയ്ക്കുന്നുണ്ട്. ഒരു സുഹൃത്ത് വഴിയാണ് കാറ്റ്, ഇച്ച് ബുഷറിനെ പരിചയപ്പെടുന്നത്.

പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വിവാഹം അധികം വൈകാതെയുണ്ടാകുമെന്നാണ് അറിയുന്നത്. ഉയരക്കുറവിന്റെ പേരില്‍ പരിഹസിച്ചവര്‍ക്കും ഇപ്പോള്‍ പരിഹസിയ്ക്കുന്നവര്‍ക്കും ജീവിതം കൊണ്ട് മറുപടി നല്‍കുമെന്നാണ് കാറ്റും ബുഷറും പറയുന്നത്.

കാറ്റ് പ്രശസ്തയായതിനാലാണ് പ്രണയം മറച്ചു വച്ചതെന്നും അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ബുഷര്‍ അറിയിച്ചു.












Click it and Unblock the Notifications