ഭാഗ്യം എന്നാല്‍ ഇതാണ്; മഹ്‌സൂസ് നറുക്കെടുപ്പിലെ മൂന്ന് സമ്മാനവും ഇന്ത്യക്കാര്‍ക്ക്, അപൂര്‍വനേട്ടം

അബുദാബി: യു എ ഇയിലെ മഹ്‌സൂസ് നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കുന്നവരില്‍ ഏറിയ പങ്കും പ്രവാസികളാണ്. അതില്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ് പലപ്പോഴും ഭാഗ്യം തുണക്കാറുള്ളത്. ഇപ്പോഴിതാ കഴിഞ്ഞ ശനിയാഴ്ചത്തെ മഹ്‌സൂസ് നറുക്കെടുപ്പില്‍ 10000 ദിര്‍ഹം സമ്മാനം ലഭിച്ചിരിക്കുന്നത് ഇന്ത്യക്കാരായ മൂന്ന് പ്രവാസികള്‍ക്കാണ്. ഏകദേശം 22,13,036 ഇന്ത്യന്‍ രൂപയാണ് സമ്മാനത്തുക.

മഹ്സൂസിന്റെ സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ പങ്കെടുത്ത 1,009 പേര്‍ക്കായി 1,644,400 ദിര്‍ഹമാണ് സമ്മാനമായി ലഭിച്ചത് എന്ന് അധികൃതര്‍ അറിയിച്ചു. 10 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ് ആര്‍ക്കും ലഭിച്ചിട്ടില്ല. മഹ്സൂസിന്റെ 111-ാമത് സൂപ്പര്‍ സാറ്റര്‍ഡേ പ്രതിവാര നറുക്കെടുപ്പില്‍ ആണ് ഇന്ത്യന്‍ പ്രവാസികളെ തേടി ഭാഗ്യം എത്തുന്നത്. അപൂര്‍വമായാണ് ഒരേ രാജ്യക്കാര്‍ക്ക് തന്നെ 10000 ദിര്‍ഹം സമ്മാനം മഹ്സൂസ് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ ലഭിക്കുന്നത്.

1

മുഹമ്മദ് ഇല്യാസ് കമാലുദ്ദീന്‍, സൂര്യജിത്ത് കുഴിമറ്റത്തില്‍ രവി, സന്തോഷ് കുമാര്‍ സ്വാമിനാഥന്‍ എന്നീ ഇന്ത്യന്‍ പ്രവാസികള്‍ക്കാണ് ഈ ആഴ്ച ഭാഗ്യം വന്നിരിക്കുന്നത്. 28169205, 28067027, 27950501 എന്നീ റാഫിള്‍ നമ്പരുകളാണ് യഥാക്രമം മുഹമ്മദ് ഇല്യാസ് കമാലുദ്ദീന്‍, സൂര്യജിത്ത് കുഴിമറ്റത്തില്‍ രവി, സന്തോഷ് കുമാര്‍ സ്വാമിനാഥന്‍ എന്നിവര്‍ക്ക് ഒരു മില്യണ്‍ ദിര്‍ഹത്തിന്റെ ഭാഗ്യം സമ്മാനിച്ചിരിക്കുന്നത്.

2

നേരത്തെ മഹ്സൂസിന്റെ 110-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിലും ഇന്ത്യന്‍ പ്രവാസിയെ തേടി ഭാഗ്യമെത്തിയിരുന്നു. 22 വര്‍ഷമായി യു എ ഇയിലെ പ്രവാസിയും റിട്ടയേര്‍ഡ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ഗണപതി വിശ്വനാഥ അയ്യര്‍ക്കാണ് മഹ്‌സൂസിന്റെ 110-ാമത് സൂപ്പര്‍ സാറ്റര്‍ഡേ റാഫിള്‍ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് മഹ്‌സൂസിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയാണ്.

3

കൂടാതെ രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഒരു ബോട്ടില്‍ വെള്ളവും വാങ്ങണം. ഒരു ബോട്ടില്‍ വെള്ളത്തിന്റെ വില 35 ദിര്‍ഹമാണ് (778 രൂപ). ഇങ്ങനെ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഒന്നിലധികം നറുക്കെടുപ്പുകളിലും ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയിലും സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയിലും പങ്കെടുക്കാം. അതേസമയം മഹ്സൂസ്, രണ്ട് വര്‍ഷം കൊണ്ട് 31 മള്‍ട്ടി മില്യനയര്‍മാരെയും 220,000ല്‍ അധികം വിജയികളെയും സൃഷ്ടിച്ചു എന്ന് അധികൃതര്‍ അറിയിച്ചു.

4

നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 22 പേര്‍ക്ക് രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം ലഭിച്ചു. ഇവര്‍ക്ക് ഓരോരുത്തര്‍ക്ക് 45,454 ദിര്‍ഹം വീതമാണ് ലഭിച്ചത്. അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 984 പേര്‍ക്ക് മൂന്നാം സമ്മാനമായ 350 ദിര്‍ഹം ലഭിച്ചു. സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയില്‍ ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹം, രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിങ്ങനെയാണ് നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+