അച്ഛനെ കൊന്ന മക്കള്‍ക്ക് തടവ്,അമ്മയ്ക്ക് വധശിക്ഷ?
ബാഗ്ദാദ്: അച്ഛനെ തലയറുത്ത് കൊന്ന മൂന്ന് ആണ്‍കുട്ടികള്‍ക്ക് പത്ത് വര്‍ഷം തടവിന് ഇറാഖ് കോടതി വിധിച്ചു. അച്ഛന്റെ തലയറുക്കാന്‍ മക്കളെ സഹായിച്ച അമ്മയെ വധശിക്ഷയ്ക്ക് വിധേയയാക്കാന്‍ സാധ്യത. അല്‍ നാസിറിയ ന്യൂസ് നെറ്റ് വര്‍ക്കാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ആണ്‍കുട്ടികളുടെ പ്രായം വെളിപ്പെടുത്തിയിട്ടില്ല. ഉറങ്ങിക്കിടന്ന അച്ഛനെയാണ് കുട്ടികള്‍ കൊന്നത്. അച്ഛന്റെ തല മുറിച്ച് പ്ളാസ്റ്റിക് കവറിലാക്കി മാലിന്യ കൂന്പാരത്തില്‍ നിക്ഷേപിയ്ക്കുകയായിരുന്നു കുട്ടികള്‍. കൊലപാതകത്തിന് കുട്ടികള പ്രേരിപ്പിച്ചതും പിന്തുണച്ചതും അമ്മയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമ്മയുടെ ശിക്ഷാവിധികള്‍ കോടതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഇവര്‍ ചെയ്ത കുറ്റം അനുസരിച്ച് വധശിക്ഷ ലഭിയ്ക്കാനാണ് സാധ്യത. ഇറാഖിലെ തെക്കന്‍ പ്രവിശ്യകളിലൊന്നിലാണ് കൊലപാതകം നടന്നത്. പ്രദേശത്ത് നടക്കുന്ന ഏറ്റവും പൈശാചിനകമായ കൊലപാതകങ്ങളിലൊന്നാണിതെന്ന് കോടതി പറഞ്ഞു.












Click it and Unblock the Notifications