കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു; ബസ് ഒന്നിലധികം തവണ മറിഞ്ഞു, വാഹനത്തില്‍ 15 പേര്‍

  • By Desk
Google Oneindia Malayalam News

മസ്‌കത്ത്: ഒമാനിലെ സുഹാറില്‍ വാഹനപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട സ്വദേശികളായ രജീഷ്, സുകുമാരന്‍ നായര്‍, കണ്ണൂര്‍ സ്വദേശി ഷജീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ പരിപാടിക്ക് പോകുമ്പോഴാണ് മലമ്പ്രദേശമായ വാദി ഹിബിയില്‍ വച്ച് അപകടമുണ്ടായത്.

19

ഇബ്രി വിലായത്തില്‍ താമസിക്കുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ മിനി ബസില്‍ 15 മലയാളികളുണ്ടായിരുന്നു. കനത്ത പൊടിക്കാറ്റിനെ തുടര്‍ന്നാണ് മിനി ബസ് നിയന്ത്രണം വിട്ടുമറിഞ്ഞതെന്ന് പറയപ്പെടുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്.

ഇബ്രിയില്‍ നിന്ന് സുഹാറിലേക്ക് പോകുകയായിരുന്നു മലയാളികള്‍. ഒനീക്ക എന്ന കമ്പനിയിലെ എസി, ഇലക്ട്രിക് മെക്കാനിക്കുകളാണ് രജീഷും സുകുമാരന്‍ നായരും. ഇദ്രീസില്‍ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ട് ജോലിയെടുക്കുകയാണ് ഷജീന്ദ്രന്‍.

അപകട വിവരം അറിഞ്ഞ പോലീസും മറ്റു വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. പരിക്കേറ്റവര്‍ സുഹാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. നിയന്ത്രണം വിട്ട ബസ് രണ്ടു തവണ മറിഞ്ഞുവെന്നാണ് പറയപ്പെടുന്നത്.

English summary
Three Malayales killed in Oman accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X