Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നാലേ എന്നോട് പറ ഐ ലവ് യൂ...ന്ന്'ലാലേട്ടന് പഠിയ്ക്കുകയാണോ ഈ കുഞ്ഞ്? പ്രായം 3 മാസം, വീഡിയോ

ന്യൂ ജെഴ്‌സി: വന്ദനം സിനിമയില്‍ ലാല്‍ കഥാപാത്രം നായികയെക്കൊണ്ട് 'ഐ ലവ് യു' പറയിപ്പിയ്ക്കുന്ന രംഗം ഓര്‍മ്മയുണ്ടോ. 'എന്നാല്‍ എന്നോട് പറ ഐ ലവ് യൂ ന്ന്... ' ആ ഡയലോഗ് ആരും മറക്കാനിടയില്ലല്ലോ. ഗാഥയെക്കൊണ്ട് മോഹന്‍ലാല്‍ ഐ ലവ് യു പറയിപ്പിച്ചത് പ്രണയം തോന്നിയപ്പോഴാണെങ്കല്‍ ന്യൂ ജെഴ്‌സിക്കാരായ ദമ്പതിമാര്‍ തങ്ങളുടെ മൂന്ന് മാസം പ്രായമുള്ള മകനെക്കൊണ്ടാണ് ഐ ലവ് യു പറയിപ്പിച്ചിരിയ്ക്കുന്നത്. വീഡിയോ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

vandhanlal-ben

ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം തന്നെ ഐ ലവ് യു വീഡിയോ കണ്ട് കഴിഞ്ഞു. അച്ഛന്‍ പറയുന്നത് കേട്ട് അതുപോലെ കുഞ്ഞ് ഐ ലവ് യു പറയുന്നതാണ് വീഡിയോ. കുട്ടികളുടെ സംസാരം ഏറെ രസകരമാണല്ലോ. എന്നാല്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് പറഞ്ഞാലോ അത് അതിലും രസകരമാണ്. നാവ് പോലും തിരിയാത്ത കുഞ്ഞി പ്രായത്തിലാണ് ബെന്‍ എന്ന കുഞ്ഞിപ്പയ്യന്‍ ഐ ലവ് യു പറഞ്ഞ് അച്ഛനേയും അമ്മയേയും ഞെട്ടിച്ചത്.

അച്ഛന്‍ പറയുന്ന കാര്യങ്ങളൊക്കെ അതേ പടി ഏറ്റ് പറയാന്‍ ബെന്‍ ശ്രമിയ്ക്കാറുണ്ടത്രേ. ഇത്തരത്തിലാണ് ഐ ലവ് യു പറയാന്‍ പഠിച്ചത്. ചെറിഹില്‍ സ്വദേശികളാണ് ബെന്നും കുടുംബവും. അച്ഛന്‍ ടെഡ് മോസകലെന്‍കോയുടെ മടിയിലിരുന്നാണ് ബെന്‍ ഐലവ് യു പറയുന്നത്. ഈ രംഗം വീഡിയോയിലാക്കിയതാവട്ടേ അമ്മ മിഷേല്‍ മോസ്‌കലെന്‍കോയും. എന്തായാലും ഈ പ്രായത്തിലെ മകന്‍ ഐ ലവ് യു പറയുന്നതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+