കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രസതന്ത്ര നോബല്‍ തന്മാത്രാ യന്ത്രങ്ങളുടെ കണ്ടെത്തലിന്, പുരസ്‌കാരം പങ്കിട്ടത് മൂന്ന് ശാസ്ത്രജ്ഞര്‍

  • By Sandra
Google Oneindia Malayalam News

സ്റ്റോക്ക്‌ഹോം: 2016ലെ രസതന്ത്ര നോബല്‍ തന്മാത്രാ യന്ത്രങ്ങളുടെ കണ്ടുപിടുത്തത്തിന്. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജീന്‍ പിയറി(സ്ട്രാസ്‌ബോര്‍ഗ്ഗ് സര്‍വ്വകലാശാല), അമേരിക്കയിലെ എവന്‍സ്റ്റണ്‍ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ സര്‍ ജെ. ഫ്രേസര്‍ സ്റ്റോഡാര്‍ട്ട്, നെതര്‍ലന്‍ഡ്സ് ഗ്രോണിഗെന്‍ സര്‍വകലാശാലയിലെ ബെര്‍ണാഡ് ഫെരിംഗ എന്നിവരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

'കമ്പ്യൂട്ടിംഗ് വികസന സാങ്കേതികവിദ്യയില്‍ വിപ്ലവം ഇടയാക്കും വിധമാണ് യന്ത്രങ്ങളുടെ ചെറിയഘടനകള്‍ നിര്‍മിക്കുന്നത്. മെഷീനുകളുടെ ചെറുഘടനക്ക് രസതന്ത്ര മേഖല എടുത്തിരിക്കുന്ന പുതിയ മാനത്തിന് നോബല്‍ സമ്മാനം നല്‍കുന്നതായി റോയല്‍ സ്വീഡിഷ് അക്കാദമി പ്രസ്താവനയില്‍ വ്യക്തമാക്കി. ഊര്‍ജത്തിനാല്‍ പ്രവര്‍ത്തനക്ഷമമാകുന്ന, നിയന്ത്രണവിധേയമായ ചലനങ്ങളടങ്ങിയ തന്മാത്രകളുടെ രൂപീകരണമാണ് നൊബേലിന് അര്‍ഹരാക്കിയത്.

nobel-prize

മൈക്രോസ്‌കോപ്പിലെ സെന്‍സറുകള്‍ നിര്‍മിക്കുന്നതിനും നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത, ഊര്‍ജത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന യന്ത്രസംവിധാനങ്ങളുടെ നിര്‍മാണത്തിനും കണ്ടുപിടുത്തം സഹായിക്കുമെന്ന് നോബല്‍ സമ്മാന സമിതി വിലയിരുത്തി. സെന്‍സറുകള്‍, ഊര്‍ജ്ജ സംഭരണം എന്നിവയുടെ വികസനത്തില്‍ ഏറ്റവും പുതിയ സാധ്യതകള്‍ തേടുന്നവയാണ് മോളിക്യുലര്‍ യന്ത്രങ്ങള്‍.

English summary
Three scientists shares nobel for Chemistry. Fraser Stoddart, Jean-Pierre Sauvage, Ben Feringa shares the nobel for the discovery of tiny molecular machines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X