കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
അമേരിക്കയില്‍ മൂന്നിടത്ത് വെടിവയ്പ്പ്; എട്ട് പേര് കൊല്ലപ്പെട്ടു, അന്വേഷണം ആരംഭിച്ച് പൊലീസ്
വാഷിംഗ്ടണ്‍: അമേരിക്കയിലെ ജോര്ജിയയിയുണ്ടായ വെടിവയ്പ്പില്‍ എട്ട് പേര് കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയാണ് സംഭവം. മൂന്ന് വ്യത്യസ്ത സ്പാകളിലുണ്ടായ വെടിവയ്പിലാണ് എട്ട് പേര് കൊല്ലപ്പെട്ടത്. ജോര്‍ജിയയുടെ തലസ്ഥാന നഗരമായ അറ്റ്ലാന്റയിലെ അക്വര്‍ത്തിനടുത്തുള്ള യങ്സ് ഏഷ്യന്‍ മസാജില്‍ നടന്ന വെടിവയ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടതായി ചെറോക്കി കൗണ്ടി പോലിസ് വക്താവിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ
അറ്റ്ലാന്റയില്‍ കൊല്ലപ്പെട്ട നാല് സ്ത്രീകളും ഏഷ്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും വെടിവയ്പ്പിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.