കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് രോഗികളില്‍ 4 ശതമാനം വരെ കുട്ടികള്‍, ഞെട്ടല്‍ മാറാതെ ഖത്തര്‍, പ്രത്യേക ചികിത്സാ കേന്ദ്രം

Google Oneindia Malayalam News

ദോഹ: ഖത്തറില്‍ കൊവിഡ് ബാധിക്കുന്നവരില്‍ മൂന്ന് മുതല്‍ നാല് ശതമാനം വരെ 14 വയസില്‍ താഴെയുള്ള കുട്ടികളാണെന്ന് റിപ്പോര്‍ട്ട്. ഇത് രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കിയിട്ടുണ്ട്. കൊവിഡ് ബാധിച്ച് കുട്ടികളെ ചികിത്സിക്കുന്നതിന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ കീഴിലെ പീഡിയാട്രിക് എമര്‍ജന്‍സി കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഏപ്രില്‍ മുതലാണ് ഇവിടെ കുട്ടികള്‍ക്കുള്ള കൊവിഡ് കേന്ദ്രമായി മാറ്റിയത്. കൊവിഡ് ബാധിക്കുന്ന ചെറിയ ശതമാനം കുട്ടികളില്‍ ഗുരുതരമായ ലക്ഷണങ്ങളാണ് പ്രകടമാക്കുമെന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

മൂന്ന് മുതല്‍ നാല് ശതമാനം

മൂന്ന് മുതല്‍ നാല് ശതമാനം

രാജ്യത്തെ മൂന്ന് മുതല്‍ നാല് ശതമാനം വരുന്ന രോഗികളും കുട്ടികളാണ്. 14 വയസില്‍ താഴെയുള്ളവരാണ് മിക്ക രോഗികളും. കൊവിഡ് ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍ക്കും രോഗം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. കൂടാതെ വയോധികരായ ബന്ധുക്കള്‍ക്കെല്ലാം കുട്ടികളിലൂടെ രോഗം പകരുന്നുണ്ട്. കുട്ടികളില്‍ ചിലപ്പോള്‍ രോഗം പകര്‍ന്നാല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കണമെന്നില്ല. അതുകൊണ്ട് തന്നെ കുട്ടികളെ ഈ സമയത്ത് വീടിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന് രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

സാമൂഹിക അകലം

സാമൂഹിക അകലം

14 വയസിന് താഴെയുള്ള കുട്ടികള്‍ ആരോഗ്യവാന്‍മാരാണെഹ്കില്‍ കൂടിയും സാമൂഹിക അകലം, ശാരീരിക അകലം, ശുതിത്വം എന്നിവ കൃത്യമായി പാലിച്ചിരിക്കണം. രക്ഷിതാക്കള്‍ കുട്ടികളോട് കൊവിഡ് ബാധച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് വിശദീകരിച്ചു നല്‍കണം. കൊവിഡ് പടരാതിരിക്കാന്‍ എന്തൊക്കെ മുന്‍ കരുതല്‍ സ്വീകരിക്കണമെന്ന കാര്യവും വിശദീകരിച്ചു നല്‍കണം.

60 ശതമാനം രോഗികള്‍

60 ശതമാനം രോഗികള്‍

അതേസമയം, ഖത്തറില്‍ 60 ശതമാനം രോഗികളും 25നും 44നും ഇടയില്‍ പ്രായമുള്ളവരാണ്. അതുകൊണ്ട് തന്നെ എല്ലാവരും കൃത്യമായ മുന്‍ കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കുന്നുണ്ട്. കൊവിഡിനെതിരെ വലിയ മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

രോഗനിരക്ക്

രോഗനിരക്ക്

അതേസമയം, ഖത്തറില്‍ ഇതുവരെ 56910 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 38 പേരാണ് ഇതുവരെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. 30290 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. 26582 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 232 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഗുരുതരമായി തുടരുന്നത്. 222069 പരിശോധനകള്‍ ആകെ രാജ്യത്ത് മുഴുവനായും നടത്തി.

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അബുദാബി

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അബുദാബി

ഇതിനിടെ, വൈറസ് വ്യാപനം ശക്തമായതോടെ നിയന്ത്രണങ്ങളും പരിശോധനകളും കൂടുതല്‍ കടുപ്പിച്ച് അബൂദാബി. യുഎഇയുടെ തലസ്ഥാന എമിറേറ്റായ അബുദാബിയിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെല്ലാം കോവിഡ് പരിശോധനയക്ക് വിധേയരാകണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വ്യക്തിപരമായും സാമൂഹികപരമായും രോഗത്തില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ വേണ്ടിയാണ് ഇതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതോടൊപ്പം തന്നെയാണ് എമിറേറ്റിലേക്കുള്ള പ്രവേശനത്തിനും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ലോക്ക് ഡൗണിൽ വീട്ടിലെത്താൻ ബൈക്ക് മോഷ്ടിച്ചു; രണ്ടാഴ്ചയ്ക്ക് ശേഷം ഉടമയ്ക്ക് പാർസലയച്ച് കള്ളന്റ മാതൃകലോക്ക് ഡൗണിൽ വീട്ടിലെത്താൻ ബൈക്ക് മോഷ്ടിച്ചു; രണ്ടാഴ്ചയ്ക്ക് ശേഷം ഉടമയ്ക്ക് പാർസലയച്ച് കള്ളന്റ മാതൃക

കഴുത്തറുത്ത് നിതിൻ അമ്മയെ അവസാനിപ്പിച്ചു, മരിച്ചുകിടക്കുന്ന ചിത്രങ്ങൾ കുടുംബ വാട്‌സാപ്പ് ഗ്രൂപ്പിൽകഴുത്തറുത്ത് നിതിൻ അമ്മയെ അവസാനിപ്പിച്ചു, മരിച്ചുകിടക്കുന്ന ചിത്രങ്ങൾ കുടുംബ വാട്‌സാപ്പ് ഗ്രൂപ്പിൽ

English summary
Three to four per cent of Covid patients in Qatar are Children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X