കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; ജൈവ ഘടികാരത്തിന്‍റെ രഹസ്യം തേടിയ ശാസ്ത്രജ്ഞര്‍ക്ക് പുരസ്കാരം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

സ്റ്റോക്ക് ഹോം: ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുതുടങ്ങി. ആവൈദ്യശാസ്ത്ര മേഖലയിലെ പുരസ്‌കാരം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്കാണ്.

ജെഫ്രി ഹാള്‍, മൈക്കിള്‍ റോസ്ബാഷ്, മൈക്കല്‍ യങ് എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. ജീവികളിലെ ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന തന്മാത്രാതല പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പഠനമാണ് ഇവരെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

Nobel

സസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജീവിവര്‍ഗ്ഗങ്ങളും ജൈവശാസ്ത്രപരമായ താളം നിലനിര്‍ത്തുന്നത് ജൈവ ഘടികാരം(ബയോളജിക്കല്‍ ക്ലോക്ക്) ആണ്. ഇത് തിരിച്ചറിയുന്നതില്‍ നിര്‍ണായകമായ കണ്ടെത്തലുകളാണ് പുരസ്‌കാര ജേതാക്കള്‍ നടത്തിയത് എന്നാണ് നൊബേല്‍ സമതിയുടെ വിലയിരുത്തല്‍.

90 ലക്ഷം സ്വീഡിഷ് ക്രൗണ്‍സ് ആണ് നൊബേല്‍ പുരസ്‌കാരത്തുക. ഏതാണ് 11 ലക്ഷം അമേരിക്കന്‍ ഡോളര്‍. ഏതാണ്ട് ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ!

സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന നൊബേല്‍ അസംബ്ലിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. എല്ലാ വര്‍ഷവും ആദ്യം പ്രഖ്യാപിക്കുക ആരോഗ്യ മേഖലയിലെ പുരസ്‌കാരമാണ്.

English summary
Scientists Jeffrey Hall, Michael Rosbash and Michael Young won the 2017 Nobel Prize for Physiology or Medicine for their discoveries of molecular mechanisms controlling our biological clocks, the award-giving body said on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X