മക്കയില്‍ വനിത തീര്‍ത്ഥാടകരെ കൊള്ളയടിച്ച 3 അറബി സ്ത്രീകള്‍ പിടിയില്‍
മക്ക: മക്കയില്‍ തീര്‍ത്ഥാടനത്തിന് എത്തിയ സ്ത്രീകളുടെ ബാഗുകളും മറ്റും മോഷ്ടിയ്ക്കുന്ന സംഘത്തെ പൊലീസ് പിടികൂടി. മൂന്ന് സ്ത്രീകളാണ് തീര്‍ത്ഥാടകമാരെ ലക്ഷ്യമിട്ട് മോഷണം നടത്തി വന്നത്.മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്കില്‍ കടന്നാണ് സ്ത്രീകള്‍ മോഷണം നടത്തിയത്. മൂവരേയും സുരക്ഷാ ജീവനക്കാര്‍ നിരീക്ഷിച്ചതിനാല്‍ വളരെ വേഗം കുടുക്കാനായി. ബാഗുകളുമായി എത്തുന്ന തീര്‍ത്ഥാടകരെയാണ് സ്ത്രീകള്‍ നോട്ടമിട്ടിരുന്നത്.
ഇവരുടെ ബാഗുകള്‍, മൊബൈല്‍ ഫോണുകള്‍, ക്യാമറ, പണം എന്നിവ തട്ടിയെടുത്ത് മറയും. ഇവ സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ചാല്‍ വീണ്ടും മോഷണം തുടരുമത്രേ. തീര്‍ത്ഥാടകര്‍ക്കിടയില്‍ നിന്നും പരാതി ഉയര്‍ന്നതോടെയാണ് കള്ളന്‍മാരെ പിടിയ്ക്കാന്‍ പൊലീസ് പ്രത്യേക നിരീക്ഷണം ആരംഭിച്ചത്.

പിടിയിലായ സ്ത്രീകളില്‍ നിന്ന് 4000 സൗദി റിയാലും, വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും ക്യാമറകളും കണ്ടെത്തി. മോഷണം നടത്തിയവരെല്ലാം അറബി സ്ത്രീകളാണ്. അറബ് പത്രമായ സാബ്ഖ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications