മൂന്നര വര്‍ഷത്തിന് ശേഷം വിമാനം പറന്നു; കുടുംബ സംഗമത്തിന് വേദിയായി ദോഹ,റിയാദ് വിമാനത്താവളങ്ങള്‍
ദോഹ: മൂന്നര വര്‍ഷത്തെ വിലക്ക് നീങ്ങിയതിന് പിന്നാലെ പറന്നെത്തിയ വിമാനങ്ങള്‍ക്ക് ഖത്തിറിലും സൗദിയിലും ഹൃദ്യമായ വരവേല്‍പ്പ്. ദോഹയില്‍ നിന്നും ഇന്നലെ പ്രാദേശിക സമയം 2.05 ന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്സിന്റെ ക്യുആര്‍ 1164 ബോയിങ് 787-8 വിമാനം മൂന്നരയോടെയാണ് കിങ് ഖാലിദ് ഇന്റര്‍ നാഷണല്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. മൂന്നര വര്‍ഷത്തിന് ശേഷം ഖത്തറില്‍ നിന്നും യാത്രക്കാരുമായെത്തിയ ആദ്യ വിമാനത്തിന് റിയാദില്‍ ഊഷ്മളമായ സ്വീകരം ലഭിച്ചു.
ഖത്തര്‍ ഉപരോധത്തെ തുടര്‍ന്ന് വേര്‍പിരിയേണ്ടി വന്ന കുടുംബാംഗങ്ങളായിരുന്നു ഖത്തര്‍ എയര്‍വേയ്സിന്റെ ആദ്യ ദോഹ-റിയാദ് വിമാനത്തിലെ യാത്രക്കാരെല്ലാം. വിമാനം റിയാദില്‍ എത്തിയപ്പോള്‍ കുടുംബാംഗങ്ങളെ കാത്ത് ഉറ്റവര്‍ വിമാനാത്തവളത്തിന് പുറത്ത് കാത്ത് നിന്നിരുന്നു. പുറത്തെത്തിയ ബന്ധുക്കളെ കെട്ടിപ്പിടിച്ചും ചുംബിച്ചുമാണ് വരവേറ്റത്.

കഴിഞ്ഞ ആഴ്ച ചേര്‍ന്ന് ജിസിസി ഉച്ചകോടിയില്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ സൗദി ഉള്‍പ്പടേയുള്ള അംഗ രാജ്യങ്ങള്‍ പിന്‍വലിച്ച പശ്ചാത്തലത്തില്‍ റിയാദ്, ദമാം, ജിദ്ദ എന്നീ 3 സൗദി നഗരങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് പുനരാരംഭിച്ചത്. സൗദി അറേബ്യയുടെ സൗദിയ, റിയാദില്‍ നിന്നുള്ള യാത്രക്കാരുമായി വൈകിട്ടോടെ ദോഹയിലുമെത്തി. സൗദി വിമാനത്തിന് ദോഹയിലും വരവേല്‍പ്പ് ലഭിച്ചു.
സൗദിക്ക് പുറമെ ഖത്തിറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന 4 രാജ്യങ്ങളും യാത്രാ വിലക്കുകള്‍ പിന്‍വലിച്ചു. ഈജിപിതില്‍ നിന്നുള്ള ആദ്യ വിമാനം ദോഹയില്‍ എത്തി. ബഹ്റൈന്‍ ഇന്നലെ മുതല്‍ വ്യോമ വിലക്ക് പിന്‍വലിച്ചിട്ടുണ്ട്. വിലക്ക് പിന്‍വലിച്ചതായി യുഎഇ പ്രഖ്യാപിച്ചെങ്കിലും വിമാന സര്‍വീസുകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഖത്തര്‍-സൗദി കര അതിര്‍ത്തിയായ അബു സമ്ര വഴി ആളുകള്‍ യാത്ര ആരംഭിച്ചിട്ടുണ്ട്.
Recommended Video
-
വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശങ്ക വേണ്ട; കൈത്താങ്ങായി സൗദി ഭരണകൂടം, ഇളവുകൾ പ്രഖ്യാപിച്ചു -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications