കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നര വര്‍ഷത്തിന് ശേഷം വിമാനം പറന്നു; കുടുംബ സംഗമത്തിന് വേദിയായി ദോഹ,റിയാദ് വിമാനത്താവളങ്ങള്‍

Google Oneindia Malayalam News

ദോഹ: മൂന്നര വര്‍ഷത്തെ വിലക്ക് നീങ്ങിയതിന് പിന്നാലെ പറന്നെത്തിയ വിമാനങ്ങള്‍ക്ക് ഖത്തിറിലും സൗദിയിലും ഹൃദ്യമായ വരവേല്‍പ്പ്. ദോഹയില്‍ നിന്നും ഇന്നലെ പ്രാദേശിക സമയം 2.05 ന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്സിന്‍റെ ക്യുആര്‍ 1164 ബോയിങ് 787-8 വിമാനം മൂന്നരയോടെയാണ് കിങ് ഖാലിദ് ഇന്‍റര്‍ നാഷണല്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. മൂന്നര വര്‍ഷത്തിന് ശേഷം ഖത്തറില്‍ നിന്നും യാത്രക്കാരുമായെത്തിയ ആദ്യ വിമാനത്തിന് റിയാദില്‍ ഊഷ്മളമായ സ്വീകരം ലഭിച്ചു.

ഖത്തര്‍ ഉപരോധത്തെ തുടര്‍ന്ന് വേര്‍പിരിയേണ്ടി വന്ന കുടുംബാംഗങ്ങളായിരുന്നു ഖത്തര്‍ എയര്‍വേയ്‌സിന്റെ ആദ്യ ദോഹ-റിയാദ് വിമാനത്തിലെ യാത്രക്കാരെല്ലാം. വിമാനം റിയാദില്‍ എത്തിയപ്പോള്‍ കുടുംബാംഗങ്ങളെ കാത്ത് ഉറ്റവര്‍ വിമാനാത്തവളത്തിന് പുറത്ത് കാത്ത് നിന്നിരുന്നു. പുറത്തെത്തിയ ബന്ധുക്കളെ കെട്ടിപ്പിടിച്ചും ചുംബിച്ചുമാണ് വരവേറ്റത്.

 flight

കഴിഞ്ഞ ആഴ്ച ചേര്‍ന്ന് ജിസിസി ഉച്ചകോടിയില്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ സൗദി ഉള്‍പ്പടേയുള്ള അംഗ രാജ്യങ്ങള്‍ പിന്‍വലിച്ച പശ്ചാത്തലത്തില്‍ റിയാദ്, ദമാം, ജിദ്ദ എന്നീ 3 സൗദി നഗരങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് പുനരാരംഭിച്ചത്. സൗദി അറേബ്യയുടെ സൗദിയ, റിയാദില്‍ നിന്നുള്ള യാത്രക്കാരുമായി വൈകിട്ടോടെ ദോഹയിലുമെത്തി. സൗദി വിമാനത്തിന് ദോഹയിലും വരവേല്‍പ്പ് ലഭിച്ചു.

സൗദിക്ക് പുറമെ ഖത്തിറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന 4 രാജ്യങ്ങളും യാത്രാ വിലക്കുകള്‍ പിന്‍വലിച്ചു. ഈജിപിതില്‍ നിന്നുള്ള ആദ്യ വിമാനം ദോഹയില്‍ എത്തി. ബഹ്റൈന്‍ ഇന്നലെ മുതല്‍ വ്യോമ വിലക്ക് പിന്‍വലിച്ചിട്ടുണ്ട്. വിലക്ക് പിന്‍വലിച്ചതായി യുഎഇ പ്രഖ്യാപിച്ചെങ്കിലും വിമാന സര്‍വീസുകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഖത്തര്‍-സൗദി കര അതിര്‍ത്തിയായ അബു സമ്ര വഴി ആളുകള്‍ യാത്ര ആരംഭിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Sabumon troll v for Kochi team | Oneindia Malayalam

English summary
Three years later plane took off; Doha and Riyadh airports becomes venues for family reunions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X