ആറ് കോടി വേണമെന്ന് നാസില്‍ അബ്ദുല്ല; മൂന്ന് കോടി നല്‍കാമെന്ന് തുഷാര്‍, സുഹൃത്തുക്കള്‍ ഇടപെട്ടു
ദുബായ്: ചെക്ക് കേസില്‍ നിയമനടപടി നേരിടുന്ന ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി. ആറ് കോടി രൂപ തന്നാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാണ് എന്നാണ് പരാതിക്കാരനായ നാസില്‍ അബ്ദുല്ല അറിയിച്ചതത്രെ. എന്നാല്‍ ഇത്രയും തുക നല്‍കില്ലെന്ന് തുഷാര്‍ നിലപാടെടുത്തു. ഇതോടെ കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കുള്ള ശ്രമം പാളുമെന്ന ഘട്ടം വന്നു.

ഇരുവരുടെയും സുഹൃത്തുക്കള്‍ തമ്മില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമം തുടരുകയാണ്. തുകയുടെ കാര്യത്തില്‍ തീരുമാനമായാല്‍ കേസ് ഒഴിയാന്‍ തയ്യാറാണെന്നാണ് നാസില്‍ വച്ച നിബന്ധന. എന്നാല്‍ നാസിലുമായി ആറ് കോടി രൂപയുടെ ഇടപാട് തനിക്കില്ലായിരുന്നുവെന്നും അത്രയും തുക നല്കാന് സാധിക്കില്ലെന്നും തുഷാര്‍ ആവര്‍ത്തിച്ചുപറഞ്ഞു. മൂന്നര കോടി രൂപ വരെ നല്‍കാമെന്ന് പിന്നീട് തുഷാറിന്റെ ഭാഗത്ത് നിന്ന് സംസാരിച്ചവര്‍ പറഞ്ഞു. എന്നാല്‍ ആറ് കോടിയില്‍ നിന്ന് ഒന്നും കുറയില്ലെന്ന് നാസില്‍ വ്യക്തമാക്കി.
ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടി യുഎഇയില്‍ നിന്ന് തിരിച്ച് ഇന്ത്യയിലെത്താനുള്ള ശ്രമത്തിലാണ് തുഷാര്‍ വെള്ളാപ്പള്ളി. നാട്ടിലെത്തിയ ശേഷം കേസ് നിയമപരമായി നേരിടാനാണ് അദ്ദേഹത്തിന്റെ ശ്രമം. അജ്മാന് കോടതിയിലാണ് കേസ്.
യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കെട്ടിവച്ച് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടാനും ശ്രമം നടക്കുന്നുണ്ട്. തുഷാര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചാല്‍ യുഎഇ പൗരന് കുടുങ്ങും. ഇളവ് നേടാനുള്ള തുഷാറിന്റെ ശ്രമം ചെറുക്കാന്‍ നാസില്‍ ശ്രമിക്കുന്നുണ്ട്. വിചാരണ തീരുന്നത് വരെയോ കേസ് ഒത്തുതീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടുപോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന് കോടതി കഴിഞ്ഞ വ്യാഴാഴ്ച തുഷാറിന് ജാമ്യം നല്‍കിയത്.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications