കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് കോടി വേണമെന്ന് നാസില്‍ അബ്ദുല്ല; മൂന്ന് കോടി നല്‍കാമെന്ന് തുഷാര്‍, സുഹൃത്തുക്കള്‍ ഇടപെട്ടു

Google Oneindia Malayalam News

ദുബായ്: ചെക്ക് കേസില്‍ നിയമനടപടി നേരിടുന്ന ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി. ആറ് കോടി രൂപ തന്നാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാണ് എന്നാണ് പരാതിക്കാരനായ നാസില്‍ അബ്ദുല്ല അറിയിച്ചതത്രെ. എന്നാല്‍ ഇത്രയും തുക നല്‍കില്ലെന്ന് തുഷാര്‍ നിലപാടെടുത്തു. ഇതോടെ കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കുള്ള ശ്രമം പാളുമെന്ന ഘട്ടം വന്നു.

Ct

ഇരുവരുടെയും സുഹൃത്തുക്കള്‍ തമ്മില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമം തുടരുകയാണ്. തുകയുടെ കാര്യത്തില്‍ തീരുമാനമായാല്‍ കേസ് ഒഴിയാന്‍ തയ്യാറാണെന്നാണ് നാസില്‍ വച്ച നിബന്ധന. എന്നാല്‍ നാസിലുമായി ആറ് കോടി രൂപയുടെ ഇടപാട് തനിക്കില്ലായിരുന്നുവെന്നും അത്രയും തുക നല്‍കാന്‍ സാധിക്കില്ലെന്നും തുഷാര്‍ ആവര്‍ത്തിച്ചുപറഞ്ഞു. മൂന്നര കോടി രൂപ വരെ നല്‍കാമെന്ന് പിന്നീട് തുഷാറിന്റെ ഭാഗത്ത് നിന്ന് സംസാരിച്ചവര്‍ പറഞ്ഞു. എന്നാല്‍ ആറ് കോടിയില്‍ നിന്ന് ഒന്നും കുറയില്ലെന്ന് നാസില്‍ വ്യക്തമാക്കി.

ഇസ്രായേല്‍ ഇന്ത്യയ്ക്ക് കൈമാറുന്നത് വജ്രായുധം; ശത്രുക്കളെ അടുപ്പിക്കില്ല, നെതന്യാഹു ഇന്ത്യയിലേക്ക്ഇസ്രായേല്‍ ഇന്ത്യയ്ക്ക് കൈമാറുന്നത് വജ്രായുധം; ശത്രുക്കളെ അടുപ്പിക്കില്ല, നെതന്യാഹു ഇന്ത്യയിലേക്ക്

ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടി യുഎഇയില്‍ നിന്ന് തിരിച്ച് ഇന്ത്യയിലെത്താനുള്ള ശ്രമത്തിലാണ് തുഷാര്‍ വെള്ളാപ്പള്ളി. നാട്ടിലെത്തിയ ശേഷം കേസ് നിയമപരമായി നേരിടാനാണ് അദ്ദേഹത്തിന്റെ ശ്രമം. അജ്മാന്‍ കോടതിയിലാണ് കേസ്.

ഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായേല്‍; നാല് രാജ്യങ്ങളില്‍ ബോംബിട്ടു, തിരിച്ചടിക്ക് ഷിയാ സൈന്യംഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായേല്‍; നാല് രാജ്യങ്ങളില്‍ ബോംബിട്ടു, തിരിച്ചടിക്ക് ഷിയാ സൈന്യം

യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കെട്ടിവച്ച് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടാനും ശ്രമം നടക്കുന്നുണ്ട്. തുഷാര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചാല്‍ യുഎഇ പൗരന്‍ കുടുങ്ങും. ഇളവ് നേടാനുള്ള തുഷാറിന്റെ ശ്രമം ചെറുക്കാന്‍ നാസില്‍ ശ്രമിക്കുന്നുണ്ട്. വിചാരണ തീരുന്നത് വരെയോ കേസ് ഒത്തുതീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടുപോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന്‍ കോടതി കഴിഞ്ഞ വ്യാഴാഴ്ച തുഷാറിന് ജാമ്യം നല്‍കിയത്.

English summary
Thushar Vellappally cheque case; Nasil Put Forward Conditions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X