നാസില്‍ അബ്ദുല്ലയ്ക്ക് കെണിയൊരുക്കി തുഷാര്‍ വെള്ളാപ്പള്ളി; ക്രിമിനല്‍ കേസ് നല്‍കും
ദുബായ്: പ്രവാസി വ്യവസായി നാസില്‍ അബ്ദുല്ലയ്ക്കെതിരെ ക്രിമിനല്‍ കേസ് നല്കാന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നീക്കം. തന്നെ കുടുക്കാന്‍ ഗൂഢാലോചന നടത്തി, വ്യാജ രേഖ ചമച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസ് നല്‍കുക. നാസിലിന്റെ പരാതിയില്‍ നേരത്തെ തുഷാറിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെളിവ് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി അജ്മാന് കോടതി കേസ് തള്ളിയിരുന്നു.

തുടര്‍ന്നാണ് നാസില്‍ അബ്ദുല്ലയ്ക്കെതിരെ കേസിന് തുഷാര്‍ ഒരുങ്ങുന്നത്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നാസിലിനെതിരെ ആരോപിക്കുന്നത്. തനിക്കെതിരായ ചെക്ക് കേസ് കെട്ടിച്ചമച്ചതായിരുന്നു. വ്യാജരേഖകള്‍ ചമച്ചാണ് കേസ് നല്‍കിയത്. ആരാണ് നാസിലിന് ചെക്ക് കൊടുത്തുതെന്ന് അറിയില്ല. പരാതിയില്‍ പേര് പറയില്ലെന്നും തുഷാര്‍ ഏഷ്യാനെറ്റിനോട് പറഞ്ഞു.
അജ്മാന് കോടതിയില്‍ തുഷാറിനെതിരെ നാസില്‍ നല്കിയ കേസാണ് തള്ളിയിട്ടുള്ളത്. അതേസമയം, ദുബായിലെ കോടതിയില്‍ നാസില്‍ അബ്ദുല്ല ഫയല്‍ ചെയ്ത സിവില്‍ കേസ് നിലവിലുണ്ട്. ഇനി അജ്മാനിലെ കോടതി കേസ് തള്ളിയ സാഹചര്യത്തില്‍ ദുബായിലെ കേസ് നിലനില്‍ക്കുമോ എന്ന് വ്യക്തമല്ല. തുഷാറില്‍ നിന്ന് 18 കോടിയോളം രൂപ കിട്ടാനുണ്ടെന്നും കരാര്‍ പ്രകാരമുള്ള തുക കിട്ടണമെന്നും ആവശ്യപ്പെട്ടാണ് ദുബായ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
അജ്മാന് കോടതിയില്‍ നാസില്‍ നല്കിയ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടന്നിരുന്നു. ഇതിനിടെയാണ് കേസ് കോടതി തള്ളിയത്. ഇതോടെ തുഷാറിന് ഭയപ്പെടാനില്ല. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഫലം കാണില്ലെന്ന് വ്യക്തമായതോടെയാണ് നാസില്‍ അബ്ദുല്ല ദുബായ് കോടതിയിലും സിവില്‍ കേസ് ഫയല്‍ ചെയ്തത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications