കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2020ല്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ്‌ ചെയത‌ മൊബൈല്‍ ആപ്ലിക്കേഷനായി ടിക് ടോക്‌

Google Oneindia Malayalam News

ന്യൂഡല്‍ഹി: 2020ല്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ്‌ ചെയ്യപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷനായി ടിക്‌ ടോക്‌. സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്‌ ബുക്കിനെ പിന്തള്ളിയാണ്‌ ടിക്‌ ടോക്‌ ഈ നേട്ടം കൈവരിക്കുന്നത്‌. ഫേസ്‌ബുക്കാണ്‌ രണ്ടാം സ്ഥാനത്തുള്ളത്‌. ഡാറ്റാ അനലറ്റിക്‌ ആപ്പായ 'ആപ്പ്‌ ആനി' പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്‌ ടിക്‌ ടോക്‌ നേട്ടം വകൈവരിച്ചതിതായി അറിയിച്ചത്‌. കോവിഡിനെ തുടര്‍ന്ന്‌ വിവിധ രാജ്യങ്ങളില്‍ ലോക്‌ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതാണ്‌ ടിക്‌ ടോക്‌ ആപ്പിന്റെ ഉപയോഗം വര്‍ധിക്കാന്‍ കാരണമായതെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

ഇന്ത്യില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന ടിക്‌ ടോക്‌ ആപ്പ്‌ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാരോപിച്ചു ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു, ഇന്ത്യക്കു പുറമേ അമേരിക്കയിലും ആപ്പിനെതിരെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നുള്ള ആരോപണം ഉണ്ട്‌. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം മറികടന്നാണ്‌ ടിക്‌ ടോക്‌ ഈ നേട്ടം കൈവരിക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌.

tik tok

ചൈനീസ്‌ കമ്പനിയായ ബൈറ്റ്‌ ഡാന്‍സിന്റെ കീഴിലുള്ള ആപ്പ്‌ വിവധ രാജ്യങ്ങളിലെ ഡാറ്റാ വിവരങ്ങള്‍ ചൈനീസ്‌ സര്‍ക്കാരിനായി ചോര്‍ത്തുന്നു എന്നായിരുന്നു ആരോപണം. പട്ടികയില്‍ നാലാം സ്ഥാനത്ത്‌ വീഡിയോ കോള്‍ പ്ലാറ്റ്‌ഫോമായ സൂം ആപ്പും ഇടം പിടിച്ചു. ലോക്‌ഡൗണ്‍ നിയന്ത്രണങ്ങളാണ്‌ സൂം ആപ്പിനെയും തുണച്ചത്‌.

വാട്‌സ്‌ ആപ്പാണ്‌ കൂടുതല്‍ ഡൗണ്‍ലോഡ്‌ ചെയ്യപ്പെട്ട മൂന്നാമത്തെ അപ്ലിക്കേഷന്‍. അഞ്ചാം സ്ഥാനത്താണ്‌ ഇന്‌സ്റ്റഗ്രാം. അതേ സമയം മന്ത്‌ലി ആക്ടീവ്‌ യൂസേഴ്‌സില്‍ ഫേസ്‌ബുക്ക്‌ തന്നെയാണ്‌ ഒന്നാമന്‍. വാട്‌സ്‌ആപ്പ്‌, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, ആമസോണ്‍, ട്വിറ്റര്‍ എന്നീ ആപ്പുകളാണ്‌ യഥാക്രമം പിന്നിലുള്ളത്‌.

Recommended Video

cmsvideo
GoodNews, Tik Tok could be back! | Oneindia Malayalam

ജൂണ്‍ 29നാണ്‌ ടിക്‌ ടോക്‌ ഇന്ത്യയില്‍ നിരോധിച്ചത്‌. ടിക്‌ ടോക്കടക്കം 59 ആപ്പുകള്‍ക്കാണ്‌ ്‌ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഗല്‍വാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം നടന്നതിന്‌ പിന്നാലെയായിരുന്നു സര്‍ക്കാര്‍ നടപടി. ഡാറ്റാ വിവരങ്ങള്‍ ചോര്‍ത്തുന്നു എനാനരോപിച്ചായിരുന്നു ടിക്‌ ടോക്‌ ഇന്ത്യയില്‍ നിരോധിച്ചത്‌.

English summary
TikTok become the most downloaded app globally in 2020; to overtakes Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X