ടിക്ടോക്കിന് അമേരിക്കയില്‍ രക്ഷയില്ല; കൂട്ടത്തോടെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോക്താക്കള്‍: ഇതാണ് കാരണം
കാലിഫോര്‍ണിയ: അമേരിക്കയില്‍ ചൈനീസ് ആപ്പായ ടിക്ടോക്കിന് വീണ്ടും തിരിച്ചടി. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ടിക്ടോക് നിരോധിക്കുന്നത് ഒഴിവാക്കാന്‍ പുതിയ സംയുക്ത സംരംഭം പ്രഖ്യാപിച്ചതിന് പിന്നാലെ, ആപ്പ് ഒഴിവാക്കുന്ന ഉപയോക്താക്കളുടെ എണ്ണം കുതിച്ചുയര്‍ന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ ഏകദേശം 150 ശതമാനത്തോളം വര്‍ധനയാണ് ഉണ്ടായത്. അമേരിക്കയില്‍ 18 കോടിയിലേറെ ആളുകളാണ് ടിക്ടോക് ഉപയോഗിക്കുന്നത്.
അമേരിക്കയില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനായി ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സും അമേരിക്കന്‍ നിക്ഷേപകരും ചേര്‍ന്ന് പുതിയൊരു സംയുക്ത സംരംഭത്തിന് രൂപം നല്‍കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിലൂടെയാണ് ഈ നീക്കം നടന്നത്. അമേരിക്കക്കാരനായ ആദം പ്രസറെ പുതിയ സിഇഒ ആയി നിയമിക്കുകയും ചെയ്തു. എന്നാല്‍, ഈ മാറ്റത്തിന് പിന്നാലെ ടിക്ടോക് അതിന്റെ സ്വകാര്യതാ നയത്തില്‍ വരുത്തിയ മാറ്റങ്ങളാണ് ഉപയോക്താക്കളെ ആശങ്കപ്പെടുത്തിയത്.

പുതിയ ഉടമസ്ഥാവകാശത്തിന് കീഴില്‍ ഉപയോക്താക്കളുടെ വംശം, പൗരത്വം, സാമ്പത്തിക വിവരങ്ങള്‍, ലൈംഗിക ആഭിമുഖ്യം തുടങ്ങിയ അതീവ സുപ്രധാന വിവരങ്ങള്‍ ശേഖരിക്കുമെന്ന് പ്രൈവസി പോളിസിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയമാണ് പലരെയും ആപ്പ് ഇല്ലാതാക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ വ്യവസ്ഥകള്‍ നേരത്തെ തന്നെ പോളിസിയില്‍ ഉണ്ടായിരുന്നതാണെങ്കിലും, പുതിയ മാറ്റത്തോടെയാണ് ഇത് ഉപയോക്താക്കളുടെ ശ്രദ്ധയില്‍പ്പെട്ടതും ചര്‍ച്ചയായതും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പലര്‍ക്കും വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല. ഇത് സെന്‍സര്‍ഷിപ്പിന്റെ ഭാഗമാണോ എന്ന് പല ഉപയോക്താക്കളും സംശയിക്കുന്നു. ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഉപയോക്താക്കള്‍ പോലും പ്രതിഷേധസൂചകമായി അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയിലെ ഡാറ്റാ സെന്ററിലുണ്ടായ വൈദ്യുതി തടസമാണ് ഈ സാങ്കേതിക പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
ടിക്ടോക്കിലെ അനിശ്ചിതത്വം കാരണം മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകളിലേക്ക് ഉപയോക്താക്കള്‍ ചേക്കേറുകയാണ്. അപ്സ്ക്രോള്‍ഡ്, സ്കൈലൈറ്റ് സോഷ്യല്‍ എന്നീ ആപ്പുകളുടെ ഡൗണ്‍ലോഡ് നിരക്കില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ചൈനീസ് ആപ്പായ റെഡ്നോട്ടിനും അമേരിക്കയില്‍ ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്.
നിലവില്‍ സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടില്ലെങ്കിലും, കൂട്ടത്തോടെയുള്ള അണ്‍ഇന്‍സ്റ്റാള്‍ ടിക് ടോക്കിന് ഭാവിയില്‍ വലിയ ഭീഷണിയായേക്കാം.
ചൈനീസ് ആപ്പായതിനാല്‍ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നതോടെ നേരത്തെ ടിക്ടോക് നിരോധിക്കാനുള്ള നീക്കങ്ങള്‍ അമേരിക്കയില്‍ നടന്നിരുന്നു. എന്നാല്‍ പിന്നീട് അമേരിക്കന്‍ നിക്ഷേപകരുടെ പിന്തുണയോടെ പുതിയൊരു സംയുക്ത സംരംഭമായി ടിക്ടോക് മുന്നോട്ടു പോകാനുള്ള അനുമതി ട്രംപ് ഭരണകൂടം നല്‍കുകയായിരുന്നു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications