Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിക് ടോക്കിന്റെ ഓഹരി ഏറ്റെടുക്കാന്‍ വാള്‍മാര്‍ട്ടും ഒറാക്കിളും; ആംശസയറിയിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: വൈറല്‍ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന്‍രെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള ഒറാക്കിളിന്‍രെയും വാള്‍ മാര്‍ട്ടിന്റെയും കരാറിന് അംഗീകാരം നൽകി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനം തുടരുമെന്ന കാര്യത്തില്‍ വ്യക്തതയായി. വൈറ്റ് ഹൗസില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ രണ്ട് കമ്പനികള്‍ക്കും ട്രംപ് ആശംസയും നേര്‍ന്നു. ഒറാക്കിളും വാള്‍മാര്‍ട്ടും ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതോടെ കമ്പനി ടെക്‌സസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

tik tok

ഒറാക്കിളും വാള്‍നമാര്‍ട്ടും ചേര്‍ന്ന് ടിക് ടോക്കിന്റെ 20 ശതമാനം ഓഹരിയാണ് ഏറ്റെടുക്കുന്നത്. പുതിയ ഇടപാട് പൂര്‍ത്തിയായാല്‍ ആപ്പിന്‍രെ അമേരിക്കയിലെ ഡാറ്റ സംബന്ധമായ സുരക്ഷ കാര്യങ്ങള്‍ ഉള്‍പ്പടെ ഒറാക്കിളായിരിക്കും ഏറ്റെടുക്കുക. ആപ്പിന്റെ വാണിജ്യ പരമായ ഉത്തരവാദിത്തങ്ങള്‍ വാള്‍മാര്‍ട്ടിനായിരിക്കും. ഇടപാട് അംഗീകരിച്ചതിന് പിന്നാലെ 500 കോടി ഡോളര്‍ അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി ചെലവാക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ട്രംപ് അറിയിച്ചു.

ടിക് ടോക്കിന്റെ 80 ശതമാനം ഓഹരിയും ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് വഹിക്കുന്നത്. അതേസമയം, പുതിയ കമ്പനി രൂപപ്പെടുന്നതോടെ 25000 ആളുകള്‍ക്ക് ജോലി ലഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. പുതിയ കമ്പനി ടെക്‌സസ് ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തിക്കുക. പുതിയ കരാറില്‍ കമ്പനികള്‍ ഏര്‍പ്പെടുന്നതോടെ കമ്പനിയുടെ പേര് ഇനി മുതല്‍ ടിക് ടോക് ഗ്ലോബല്‍ എന്നായിരിക്കും.

ഇതിനിടെ, ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ടിക് ടോക്കിന്റെ ഡൗണ്‍ലോഡിംഗ് വിലക്ക് നീട്ടിവയ്ക്കുന്നതായി അമേരിക്കന്‍ വാണിജ്യവകുപ്പ് അറിയിച്ചു. ഒറാക്കിളും വാള്‍മാര്‍ട്ടും കമ്പനിയുമായി പുതിയ കരാറില്‍ ഏര്‍പ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+