കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിക് ടോക്കിന്റെ ഓഹരി ഏറ്റെടുക്കാന്‍ വാള്‍മാര്‍ട്ടും ഒറാക്കിളും; ആംശസയറിയിച്ച് ഡൊണാള്‍ഡ് ട്രംപ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: വൈറല്‍ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന്‍രെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള ഒറാക്കിളിന്‍രെയും വാള്‍ മാര്‍ട്ടിന്റെയും കരാറിന് അംഗീകാരം നൽകി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനം തുടരുമെന്ന കാര്യത്തില്‍ വ്യക്തതയായി. വൈറ്റ് ഹൗസില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ രണ്ട് കമ്പനികള്‍ക്കും ട്രംപ് ആശംസയും നേര്‍ന്നു. ഒറാക്കിളും വാള്‍മാര്‍ട്ടും ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതോടെ കമ്പനി ടെക്‌സസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

tik tok

കൊവിഡ് കേസുകൾ കുതിക്കുന്നു ! 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുംകൊവിഡ് കേസുകൾ കുതിക്കുന്നു ! 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും

ഒറാക്കിളും വാള്‍നമാര്‍ട്ടും ചേര്‍ന്ന് ടിക് ടോക്കിന്റെ 20 ശതമാനം ഓഹരിയാണ് ഏറ്റെടുക്കുന്നത്. പുതിയ ഇടപാട് പൂര്‍ത്തിയായാല്‍ ആപ്പിന്‍രെ അമേരിക്കയിലെ ഡാറ്റ സംബന്ധമായ സുരക്ഷ കാര്യങ്ങള്‍ ഉള്‍പ്പടെ ഒറാക്കിളായിരിക്കും ഏറ്റെടുക്കുക. ആപ്പിന്റെ വാണിജ്യ പരമായ ഉത്തരവാദിത്തങ്ങള്‍ വാള്‍മാര്‍ട്ടിനായിരിക്കും. ഇടപാട് അംഗീകരിച്ചതിന് പിന്നാലെ 500 കോടി ഡോളര്‍ അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി ചെലവാക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ട്രംപ് അറിയിച്ചു.

54 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; ഇന്ത്യയില്‍ 24 മണിക്കൂറില്‍ 92,605 പേര്‍ക്ക് രോഗബാധ; 1133 മരണം54 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; ഇന്ത്യയില്‍ 24 മണിക്കൂറില്‍ 92,605 പേര്‍ക്ക് രോഗബാധ; 1133 മരണം

ടിക് ടോക്കിന്റെ 80 ശതമാനം ഓഹരിയും ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് വഹിക്കുന്നത്. അതേസമയം, പുതിയ കമ്പനി രൂപപ്പെടുന്നതോടെ 25000 ആളുകള്‍ക്ക് ജോലി ലഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. പുതിയ കമ്പനി ടെക്‌സസ് ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തിക്കുക. പുതിയ കരാറില്‍ കമ്പനികള്‍ ഏര്‍പ്പെടുന്നതോടെ കമ്പനിയുടെ പേര് ഇനി മുതല്‍ ടിക് ടോക് ഗ്ലോബല്‍ എന്നായിരിക്കും.

 അതിർത്തിയിൽ 5 പോസ്റ്റുകളിൽ പട്രോളിംഗ് തടസ്സപ്പെട്ട് ഇന്ത്യൻ സൈന്യം, ചൈനീസ് സാന്നിധ്യം ശക്തം അതിർത്തിയിൽ 5 പോസ്റ്റുകളിൽ പട്രോളിംഗ് തടസ്സപ്പെട്ട് ഇന്ത്യൻ സൈന്യം, ചൈനീസ് സാന്നിധ്യം ശക്തം

ഇതിനിടെ, ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ടിക് ടോക്കിന്റെ ഡൗണ്‍ലോഡിംഗ് വിലക്ക് നീട്ടിവയ്ക്കുന്നതായി അമേരിക്കന്‍ വാണിജ്യവകുപ്പ് അറിയിച്ചു. ഒറാക്കിളും വാള്‍മാര്‍ട്ടും കമ്പനിയുമായി പുതിയ കരാറില്‍ ഏര്‍പ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.

പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായി ശോഭ സുരേന്ദ്രന്‍..! ഒഴിവാക്കിയോ? ബിജെപി നേതൃത്വം പറയുന്നത് ഇങ്ങനെപൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായി ശോഭ സുരേന്ദ്രന്‍..! ഒഴിവാക്കിയോ? ബിജെപി നേതൃത്വം പറയുന്നത് ഇങ്ങനെ

Thiruvonam Bumper BR-75 Lottery Result: തിരുവോണം ബംപർ BR-75 ലോട്ടറി ഫലം ഇന്ന്, ഒന്നാം സമ്മാനം 12കോടിThiruvonam Bumper BR-75 Lottery Result: തിരുവോണം ബംപർ BR-75 ലോട്ടറി ഫലം ഇന്ന്, ഒന്നാം സമ്മാനം 12കോടി

English summary
TikTok partner with Oracle and Walmart: US President Donald Trump has approved the deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X