കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചർച്ചയ്ക്ക് തയ്യാറായി യുഎസ് ; മറുപടി പറയേണ്ടത് ഉൻ, മിസൈലുകൾ ഒളിപ്പിച്ച് ഉത്തര കൊറിയ...

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നവംബറിൽ നടത്താനിരിക്കുന്ന ചൈനീസ് സന്ദർശനത്തിന് മുന്നോടിയായി ട്രില്ലേഴ്സ് ചൈനയിലെത്തിയപ്പോഴാണ് ഇക്കാര്യ വ്യക്തമാക്കിയത്.

  • By Ankitha
Google Oneindia Malayalam News

ബെയ്ജിങ്: ഉത്തരകൊറിയയുമായുള്ള പ്രശ്നം പരിഹരിക്കാൻ യുഎസ് നേരിട്ട് ശ്രമിച്ചിരുന്നെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ലോക സമാധാനത്തിന് കാരണമാകുമെന്ന ഘട്ടം വന്നതോടെയാണ് ഉത്തരകൊറിയയുമായി ചർച്ചയ്ക്ക് യുഎസ് തയ്യാറായതെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സ് വ്യക്തമാക്കി.

north koria

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നവംബറിൽ നടത്താനിരിക്കുന്ന ചൈനീസ് സന്ദർശനത്തിന് മുന്നോടിയായി ട്രില്ലേഴ്സ് ചൈനയിലെത്തിയപ്പോഴാണ് ഇക്കാര്യ വ്യക്തമാക്കിയത്.

യുഎസ് സന്ധി സംഭാഷണത്തിന് തയ്യാർ

യുഎസ് സന്ധി സംഭാഷണത്തിന് തയ്യാർ

ഉത്തരകൊറിയയുമായി അനുരജ്ഞന ചർച്ചയ്ക്ക് യുഎസ് തയ്യാറാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സ്. ആദ്യമായാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു വെളിപ്പെടുത്തലുണ്ടായത്.

 ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാം

ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാം

മേഖലയിലെ സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനാണ് യുഎസിന്റെ മുൻഗണനയെന്നും ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെങ്കിൽ അതാണ് ഏറ്റവും നല്ലതെന്നും ടില്ലേഴ്സ് വ്യക്തമാക്കി

 മധ്യസ്ഥത വഹിക്കുന്നത് ചൈനയല്ല

മധ്യസ്ഥത വഹിക്കുന്നത് ചൈനയല്ല

ഇരു രാജ്യങ്ങൾക്കുമിടയിലെ ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നത് ചൈനയല്ല. ഉത്തരകൊറിയയുമായി സംസാരിക്കാന്‍ യുഎസിന് മാര്‍ഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് അവരോട് സംസാരിക്കാന്‍ കഴിയും. ഞങ്ങള്‍ സംസാരിക്കുന്നുണ്ടെന്നും ടില്ലേഴ്സ് പറഞ്ഞു.

 പ്രകോപനം സൃഷ്ടിച്ച് ഉത്തര കൊറിയ

പ്രകോപനം സൃഷ്ടിച്ച് ഉത്തര കൊറിയ

ഉത്തര കൊറിയയ്ക്ക് മേൽ യുഎസ് ഉപരോധം മുറുക്കാൻ ശ്രമിക്കുമ്പോഴും വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഉത്തരകൊറിയ രംഗത്തെത്തു. ഇതിനിടെയാണ് ചർച്ചയുടെ സാധ്യതകളെ കുറിച്ച് തുറന്നു പറഞ്ഞു യുഎസ് രംഗത്തെത്തിയിരിക്കുന്നത്.

 മിസൈൽ മാറ്റി

മിസൈൽ മാറ്റി

ചർച്ചയ്ക്കുള്ള സാധ്യത തുറന്ന് യുഎസ് രംഗത്തെത്തുമ്പോഴും ഉത്തര കൊറിയയുടെ ഏതാനും മിസൈലുകൾ പോങ്യാങ്ങിലെ കേന്ദ്രത്തിൽ നിന്നു നീക്കിയതായി ദക്ഷിണകൊറിയ ആരോപിച്ചു. സനും ഡോങ്ങിലുള്ള മി‌സൈൽ വികസന ഗവേഷണ കേന്ദ്രത്തിൽ നിന്ന് മിസൈലുകൾ മറ്റെങ്ങോട്ടോ മാറ്റിയതായി ദക്ഷിണ കൊറിയയും അമേരിക്കൻ ഇന്റലിജൻസ് കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇവ ഏങ്ങോട്ടാണ് മാറ്റിയതെന്ന് വ്യക്തമല്ല.

 വീണ്ടും മിസൈൽ പരീക്ഷണം

വീണ്ടും മിസൈൽ പരീക്ഷണം

ഉത്തര കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ വാർഷികമായ ഒക്ടോബർ പത്തിനോ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നടക്കുന്ന പതിനെട്ടിനോ ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയേക്കുമെന്നും സൂചനയുണ്ട്.

English summary
U.S. Secretary of State Rex Tillerson acknowledged on Saturday that the United State is maintaining direct channels of communications with North Korea even as tensions rise over the North’s nuclear and missile programs and the countries’ leaders spar through bellicose name-calling.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X