കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള സമയ പരിധി അവസാനിച്ചു, 45000 കടന്ന് രജിസ്‌ട്രേഷന്‍!!

Google Oneindia Malayalam News

മസ്‌കത്ത്: തൊഴില്‍, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴയില്ലാതെ ഒമാനില്‍ നിന്ന് മടങ്ങുന്നതിന് ആവശ്യമായ രജിസ്‌ട്രേഷന്‍ സമയം അവസാനിച്ചു. അതേസമയം രജിസ്റ്റര്‍ ചെയ്ത വിദേശികളുടെ എണ്ണം 45000 കടന്നതായിട്ടാണ് ഏറ്റവും പുതിയ വിവരം. മൂവായിരത്തോളം ഇന്ത്യക്കാരും രജിസ്റ്റര്‍ ചെയ്തവരില്‍ വരും. 45715 പേരാണ് ഇതിനകം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞ പ്രവാസികള്‍. ഒമാനിലെ നിര്‍മാണ മേഖലയില്‍ നിന്നുള്ള തൊഴിലാളികളാണ് കൂടുതലായി നാട്ടിലേക്ക് മടങ്ങുന്നത്.

1

രജിസ്റ്റര്‍ ചെയ്തവരില്‍ 15897 പേര്‍ നിര്‍മാണ തൊഴിലാളികളാണ്. ഇന്‍ഡസ്ട്രി മേഖലയില്‍ ജോലി ചെയ്യുന്ന 6891 വിദേശികളും ഓട്ടോ മൊബൈല്‍ മേഖലയില്‍ നിന്ന് 2900 പേരും ഇതിനോടകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതേസമയം ഇതുവരെ 3875 പേരാണ് ഒമാനില്‍ നിന്ന് ഇതിനോടകം മടങ്ങിയത്. പ്രവാസികളുടെ പെട്ടെന്നുള്ള മടക്കം ഒമാനില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക മേഖലയെ ഇത് ബാധിക്കുമെന്നാണ് സൂചന.

വിദേശികളുടെ തൊഴില്‍ സ്റ്റാറ്റസ് മാറുന്നതിന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അനുവദിച്ച സമയം അവസാന ദിനദങ്ങളിലേക്ക് കടക്കുകയാണ്. ഈ മാസം ആറിന് സമയം അവസാനിക്കും. വിദേശ തൊഴിലാളികള്‍ക്ക് നിരോധിക്കപ്പെട്ട തസ്തികകളില്‍ നിന്ന് അനുവദനീയമായ തസ്തികയിലേക്ക് വിസയില്‍ മാറ്റം വരുത്താനാവും. ഒരേ സ്ഥാപനത്തിന് കീഴിലെ വിവിധ വിഭാഗങ്ങളിലേക്ക് തൊഴിലാളികെ മാറ്റുന്നതിനും അവസരമുണ്ട്.

അതേസമയം വിദേശ തൊഴിലാളികളുടെ വേതനത്തിനും ഇക്കാലയളവില്‍ ഭേദഗതി വരുത്താന്‍ സാധിക്കും. അതോടൊപ്പം തന്നെ ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊരാളിലേക്ക് മാറ്റുന്നതിന് ഇപ്പോള്‍ അപേക്ഷ നല്‍കാന്‍ സാധിക്കും. നിലവിലെ മാനദണ്ഡലങ്ങള്‍ അനുസരിച്ചായിരിക്കണം ഇത്. നിബന്ധനകള്‍ പാലിച്ച് ഒമാനില്‍ നിന്ന് തന്നെ വിദേശ തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനും ഇപ്പോള്‍ അപേക്ഷ നല്‍കാം.

English summary
time ended for leaving oman without fine for expatriates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X