Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസങ്ങൾക്കകം ട്രംപും മസ്കും തെറ്റിപ്പിരിയും, ഇപ്പോഴുള്ള കൂട്ട് നോക്കണ്ട!! പ്രവചനവുമായി ടൈം ട്രാവലർ

വാഷിം​ഗ്ടൺ: ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തുമ്പോൾ ട്രംപ് സർക്കാരിൽ ഏറ്റവും കൂടുതൽ പ്രധാന്യം ലഭിക്കാൻ പോകുന്നത് ഇലോൺ മസ്കിനാണ് എന്ന കാര്യം വ്യക്തമാണ്. ട്രംപ് സർക്കാരിലെ സുപ്രധാനമായ ഒരു വകുപ്പ് കൈകാര്യം ചെയ്യുന്നത് തന്നെ ഇലോൺ മസ്കാണ്. എന്നാൽ ട്രംപ് - മസ്ക് ബന്ധം തകരുമെന്ന പ്രവചനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ടൈം ട്രാവലർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഡ്ര്യൂ കുർടിസാണ് ട്രംപും മസ്കും പിരിയുമെന്ന് പ്രവചിച്ചിരിക്കുന്നത്. നിലവിൽ‌ വളരെ സ്നേ​ഹത്തിലാണെങ്കിലും ഈ ബന്ധം ഏതാനും മാസങ്ങൾ കൊണ്ട് ഇരുവരുടെയും ബന്ധം അവസാനിക്കുമെന്നാണ് പ്രവചനം. കോവിഡ് മ​ഹമാരി ഉൾപ്പെടെ ന്ന ഡ്ര്യൂ കുർടിസ് പ്രവചിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.

musk

ട്രംപിന്റെ കാര്യക്ഷമതാ വിഭാ​ഗത്തിലാണ് മസ്കിനെ നിയമിച്ചിരിക്കുന്നത്. എന്നാൽ ട്രംപുമായി യോജിച്ച് പ്രവർത്തിക്കാനാവാത്ത വിധം ഇവർക്കിടയിൽ ഭിന്നതയുണ്ടാകുമെന്നും ട്രംപ് മസ്കിനെ പുറത്താക്കുമെന്നും പ്രവചനത്തിൽ വ്യക്തമാക്കുന്നു. അതേ സമയം ട്രംപാണോ മസ്കാണോ ശരിക്കും പ്രസിഡന്റ് എന്ന പരിഹാസം അടുത്തിടെ ഉയർന്നുവന്നിരുന്നു. പരിഹാസത്തിന് മറുപടിയുമായി ട്രംപ് തന്നെ രം​ഗത്തെത്തിയിരുന്നു. മസ്ക് ഒരിക്കലും പ്രസിഡന്റ് ആവില്ലെന്നാണ് ട്രംപ് പറഞ്ഞത്. കാരണം മസ്ക് ജനിച്ചത് അമേരിക്കയിലല്ല.

അതേ സമം മസ്കിനെ ഒരിക്കലും ട്രംപ് തള്ളിക്കളഞ്ഞിട്ടുമില്ല. പ്രചാരണ സമയത്ത് തന്നെ ട്രംപിന് പിന്തുണയുമായി മസ് രം​​ഗത്ത് ഉണ്ടായികരുന്നു, മാസ്കിൽ നിന്നും വലിയ രീതിയിലുള്ള സഹായം തന്നെ ട്രംപിന് ലഭിക്കുകയും ചെയ്തു. യു എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ട്രംപ് മസ്കിനെ പുകഴ്ത്തുകയും ചെയ്തിരുന്നു. സൂപ്പർ ജീനിയസ് എന്നാണ് മസ്കിനെ വിശേഷിപ്പിച്ചത്.
തുടക്കം മുതൽക്ക് തന്നെ മസ്കിനുള്ള പ്രധാന്യം വ്യക്തമായതുമാണ്.

മസ്ക് സർക്കാര്‌ കാര്യക്ഷമതയുടെ പുതിയ വകുപ്പിന്റെ തലവനാതും എന്നും ട്രംപ് പറഞ്ഞിരുന്നു. അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കുക. പാഴ് ചെലവുകൾ നിയന്ത്രിക്കുക എന്നിവ വകുപ്പിന്റെ ചുമതലയിൽപ്പെടുന്നു. സർക്കാരിന്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനുമാണ് ട്രംപിന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+