'ഞാനാണ് മക്ആഡംസ്' ചർച്ചകയ്ക്കിടെ ആളുമാറ് ശകാരിച്ചു ;ചാനൽ അവതാരകന് വൻ ട്രോൾ
ദില്ലി; ചാനലുകളിലെ അന്തിച്ചർച്ചകളിലെ ശക്തമായ വാദമുഖങ്ങളും കയർക്കലുകളും നർമ്മങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. അത്തരത്തിൽ ഒരു ചർച്ച സോഷ്യൽ മീഡിയിയിൽ ഇപ്പോൾ വൻ ട്രോളിന് കാരണമായിരിക്കുകയാണ്. ചാനൽ ചർച്ചയിൽ പങ്കെടുത്ത അതിഥികളിൽ ഒരാളോട് പേര് മാറി അവതാരകൻ കയർക്കുന്നതാണ് വീഡിയോ. ടൈംസ് നൗ എഡിറ്റര്‍ രാഹുല്‍ ശിവശങ്കറിനാണ് അബദ്ധം പറ്റിയത്. സംഭവം ഇങ്ങനെ

റോൺ പോൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മക്ആഡംസ്, യുക്രേനിയൻ പത്രമായ കൈവ് പോസ്റ്റിന്റെ ചീഫ് എഡിറ്റർ ബോധൻ നഹയ്‌ലോയോ എന്നിവരായിരുന്നു ചർച്ചയിൽ പങ്കെടുത്ത അതിഥികൾ.എന്നാൽ രണ്ട് പേരുടെയും പേരുകൾ തെറ്റായിട്ടായിരുന്നു ചാനൽ എഴുതിയുട്ടുണ്ടായിരുന്നത്. ഇതോടെ മക്ആഡംസിന്റെ പേര് വിളിച്ച് നഹ്ലയോട് രാഹുൽ ശിവശങ്കർ കയർക്കുകയായിരുന്നു.
'ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനുപകരം തന്റെ ആളുകളോടൊപ്പം പോയി പോരാടൂ' എന്നായിരുന്നു മെക്കാഡം എന്ന പേര് എടുത്ത് വിളിച്ച് രാഹുൽ ശിവശങ്കർ പറഞ്ഞത്. കൊളോണിയൽ അജണ്ടകളെക്കുറിച്ചും അഫ്ഗാനിസ്ഥാൻ യുദ്ധത്തെക്കുറിച്ചുമെല്ലാം രാഹുൽ ഘോര ഘോരം സംസാരിക്കുന്നുണ്ട്. ഈ സമയങ്ങളിലെല്ലാം മക്ആഡംസ് എന്ന പേര് വിളിച്ച് കൊണ്ടായിരുന്നു രാഹുൽ സംസാരിച്ചത്. അനാവശ്യമായി തന്റെ പേര് വലിച്ചിഴക്കാൻ തുടങ്ങിയതോടെ യഥാർത്ഥ മക്ആഡം ചൂടായി.
Recommended Video
താനിതുവരെ ചർച്ചയിൽ യാതൊന്നും സംസാരിച്ചിട്ടില്ലെന്നും താങ്കൾ എന്തിനാണ് അനാവശ്യമായി എന്നോട് കയർക്കുന്നതെന്നും മക്ആഡം ചോദിച്ചു. ഇതോടെ താൻ നിങ്ങളോടല്ല മക്ആഡത്തോടാണ് സംസാരിക്കുന്നതെന്നായിരുന്നു രാഹുൽ. ഇതോടെ താൻ ആണ് മക്ആഡം എന്നും ഇതുവരെ താൻ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. അപ്പോൾ മാത്രമാണ് അവതാരകന് തനിക്ക് സംഭവിച്ച അബദ്ധം മനസിലായത്. അപ്പോള്‍ തന്നെ അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു. പേരുകൾ മാറി നൽകിയതാണ് അബദ്ധത്തിന് കാരണമായത്. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൻ വൈറലായിട്ടുണ്ട്.












Click it and Unblock the Notifications