കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ ആദ്യ സംഗീത നിശയ്ക്കുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത് ഒന്നര മണിക്കൂറിനുള്ളില്‍

  • By Desk
Google Oneindia Malayalam News

ജിദ്ദ: മാര്‍ച്ച് 30ന് സൗദിയിലെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ നടക്കുന്ന രാജ്യത്തെ ആദ്യ ലൈവ് സംഗീത നിശയ്ക്കുള്ള 6000 ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത് വെറും ഒന്നര മണിക്കൂറിനുള്ളില്‍. സൗദിയിലെ വിനോദസഞ്ചാര മേഖലയില്‍ വരാനിരിക്കുന്ന വളര്‍ച്ചയുടെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ സംഗീത നിശയാണ് സൗദിയില്‍ നടക്കുന്നത്.

അമേരിക്കക്ക് മുട്ടന്‍ പണി കൊടുത്ത് സൗദി; ഒറ്റ തീരുമാനത്തില്‍ ലാഭം 57000 കോടി!! ഇനി സ്വന്തം കാര്യംഅമേരിക്കക്ക് മുട്ടന്‍ പണി കൊടുത്ത് സൗദി; ഒറ്റ തീരുമാനത്തില്‍ ലാഭം 57000 കോടി!! ഇനി സ്വന്തം കാര്യം

പ്രമുഖ ഈജിപ്ത്യന്‍ ഗായകന്‍ തമര്‍ ഹുസ്‌നി നയിക്കുന്ന സംഗീത നിശയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കാനെത്തിയവരാവട്ടെ കൂടുതല്‍ സ്ത്രീകളായിരുന്നു. ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റിയാണ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. പൊതുവെ സംഗീതപ്രിയരായ സൗദികള്‍ക്കിടയില്‍ വളരെ പ്രശസ്തനായ ഈജിപ്ത്യന്‍ ഗായകനും നടനും സംഗീതസംവിധായകനും ഗാനരചയിതാവുമൊക്കെയായ തമര്‍. തമറിന്റെ സംഗീത നിശയോടെ രാജ്യത്ത് വരാനിരിക്കുന്നത് വിനോദപരിപാടികളുടെ ഒരു ഘോഷയാത്ര തന്നെയാണ്.

 tickets1

രാജ്യത്തെ എന്റര്‍ടെയിന്‍മെന്റ് മേഖലയില്‍ നിന്നുള്ള വരുമാനം മൊത്തം ആഭ്യന്തര വരുമാനത്തിന്റെ ആറു ശതമാനമാക്കി ഉയര്‍ത്തുകയെന്നതാണ് വിഷന്‍ 2030ന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. അതിന് അനുസൃതമായ വിനോദപരിപാടികളാണ് സൗദി എന്റെടെയിന്‍മെന്റ് അതോറിറ്റി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. ലഭ്യമായ കണക്കുകളനുസരിച്ച് സൗദി പൗരന്‍മാര്‍ ഓരോ വര്‍ഷവും വിനോദ പരിപാടികള്‍ക്കായി വിദേശരാജ്യങ്ങളില്‍ ചെലവഴിക്കുന്ന തുക 2200 കോടി ഡോളറാണ്. ഇതിന്റെ ഗണ്യമായ ഭാഗം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് സൗദി ഭരണകൂടം.

സിനിമ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഊന്നലാണ് ഇതിന്റെ ഭാഗമായി സൗദി അധികൃതര്‍ നല്‍കുന്നത്. രാജ്യത്ത് 30 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന സിനിമാ നിരോധനം എടുത്തുകളഞ്ഞ സൗദി, സിനിമാ തിയറ്ററുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നടപടികള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. 350 തിയറ്റുകളിലായി 2500 സ്‌ക്രീനുകള്‍ ഒരുക്കാനാണ് സൗദി അധികൃതര്‍ ലക്ഷ്യമിടുന്നത്.

സൗദിയെ കുറ്റപ്പെടുത്തിയവര്‍ കാണണമിത്; രാജകുമാരന്റെ കിടിലന്‍ സെല്‍ഫി!! തടവിലല്ല, പുഞ്ചിരിച്ച്സൗദിയെ കുറ്റപ്പെടുത്തിയവര്‍ കാണണമിത്; രാജകുമാരന്റെ കിടിലന്‍ സെല്‍ഫി!! തടവിലല്ല, പുഞ്ചിരിച്ച്

മേഘാലയയില്‍ ഭരണത്തിനായി പോരാട്ടം, സര്‍ക്കാരുണ്ടാകുമെന്ന് കോണ്‍ഗ്രസ്, ബിജെപിയും കളി തുടങ്ങിമേഘാലയയില്‍ ഭരണത്തിനായി പോരാട്ടം, സര്‍ക്കാരുണ്ടാകുമെന്ന് കോണ്‍ഗ്രസ്, ബിജെപിയും കളി തുടങ്ങി

English summary
Tickets for the first-ever Saudi concert of famous Egyptian singer Tamer Hosni sold out like hot cakes in less than two hours after they went on sale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X