ടൈറ്റാനിക് ദുരന്തം ഇനി രസകരമായി പാര്‍ക്കില്‍ അനുഭവിക്കാം..
ദുബായ്: ടൈറ്റാനിക് എന്ന ആഡംബര കപ്പലിനെ ജനങ്ങള്‍ ഒരിക്കലും മറക്കില്ല. മറന്നെങ്കില്‍ ഓര്‍മ്മിപ്പിക്കാന്‍ ടൈറ്റാനിക് വീണ്ടും എത്തുകയാണ്. ടൈറ്റാനിക് ദുരന്തവും പ്രണയ നിമിഷങ്ങളും ആഘോഷവും ഇനി രസകരമായി പാര്‍ക്കില്‍ അനുഭവിക്കാമെന്നാണ് പറഞ്ഞു വരുന്നത്. അതെങ്ങനെ എന്നു നിങ്ങള്‍ ആലോചിക്കുന്നുണ്ടാകും. ടൈറ്റാനിക് കപ്പലിന്റെ മാതൃകയില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് ഒരുങ്ങുകയാണ്.
1912ല്‍ വെള്ളത്തിലിറക്കിയ ടൈറ്റാനിക് കപ്പല്‍ 2018ഓടെ പുനര്‍ജ്ജനിക്കും. പ്രമുഖ നിര്‍മ്മാതാക്കളായ ട്വന്റിയത് സെഞ്ച്വറി ഫോക്സാണ് ടൈറ്റാനിക് മാതൃകയില്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നത്. ദുബായിലെ ഒരു റിസോര്‍ട്ടിനു വേണ്ടിയാണ് ടൈറ്റാനിക് മ്യൂസിയം പണിയുന്നത്.

85,000 അമേരിക്കന്‍ ഡോളറാണ് പാര്‍ക്ക് നിര്‍മ്മിക്കാനായി ചെലവിടുന്നതെന്ന് യുഎസ് മാഗസിന് റിപ്പോര്‍ട്ട് ചെയ്യുന്നു. സണ്‍സ് ഓഫ് അനാര്‍ക്കി, പ്ലാനറ്റ് ഓഫ് ദി ഏപ്സ്, ഏലിയന്‍സ് എന്നീ ഹോളിവുഡ് ചിത്രങ്ങളിലെയും മറ്റു ടെലിവിഷന്‍ പരിപാടികളിലെയും വിനോദങ്ങളും ഗെയിമുകളും ഉള്‍പ്പെടുത്തിയാണ് ഈ പാര്‍ക്ക് ഒരുക്കുന്നത്.
ടൈറ്റാനിക് ചിത്രത്തിലെ ആഘോഷങ്ങളും സംഭവങ്ങളും ഈ പാര്‍ക്കില്‍ പ്രവേശിക്കുന്ന സന്ദര്‍ശകര്‍ക്ക് അനുഭവിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. 1912 ഏപ്രില്‍ 15നാണ് അറ്റ്ലാന്റിക് സമുദ്രത്തിലെ മഞ്ഞുകട്ടയില്‍ കൂട്ടിയിടിച്ച് ടൈറ്റാനിക് വെള്ളത്തിലേക്ക് മറിയുന്നത്. 1500 പേരാണ് ദുരന്തത്തില്‍ മരണപ്പെട്ടത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications