Get Updates
Get notified of breaking news, exclusive insights, and must-see stories!

'19 വയസ്, സുലൈമാന് ഭയമായിരുന്നു, പിതാവിനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയുള്ള യാത്ര'; വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍: 'അവന് ഭയമായിരുന്നു, ആ യാത്രയ്ക്ക് അവന്‍ ഒട്ടും താല്‍പര്യം പ്രകടിപ്പിച്ചില്ല'. ടൈറ്റാനിക്ക് കപ്പല്‍ കാണാന്‍ സമുദ്രപേടകത്തില്‍ യാത്ര ചെയ്ത പാക് കോടീശ്വരന്റെയും മകന്റെയും മരണ വാര്‍ത്ത കേട്ട് ഏറ്റവും അടുത്ത ബന്ധു പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. പാകിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയായ എന്‍ഗ്രോയുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമായ ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍ എന്നിവരുടെ മരണം പാക് ജനതയെയും ലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്.

വെറും 19 വയസായിരുന്നു സുലൈമാന്. പര്യവേഷണത്തില്‍ പിതാവിനൊപ്പം പോയ വിദ്യാര്‍ത്ഥി കൂടിയായ സുലൈമാന്‍ യാത്രയെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചിരുന്നു. സുലൈമാന്റെ അമ്മായിയും പാകിസ്ഥാന്‍ വ്യവസായി ഷഹ്സാദ ദാവൂദിന്റെ മൂത്ത സഹോദരിയുമായ അസ്‌മേ ദാവൂദ് എന്‍ ബി സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

19 Year old Sulaiman

image credit: shahza dadawood facebook

'ആ യാത്രയില്‍ പങ്കെടുക്കാന്‍ സുലൈമാന് തീരെ താല്‍പര്യമുണ്ടായിരുന്നില്ല. യാത്രയ്ക്ക് മുമ്പ് അവന്‍ ഭയം പ്രകടിപ്പിച്ചിരുന്നു. യാത്രയ്ക്ക് വേണ്ട യാതൊരുവിധ തയ്യാറെടുപ്പും സുലൈമാന്‍ നടത്തിയിരുന്നില്ല. മനസില്‍ ഭയം നിറച്ചുകൊണ്ടാണ് സുലൈമാന്‍ ആ യാത്രയ്ക്ക് പുറപ്പെട്ടത്'- ദാവൂദിന്റെ മൂത്ത സഹോദരി പറഞ്ഞു.

'ഫാദേഴ്സ് ഡേ ദിനത്തില്‍ യാത്ര ഒത്തുവന്നതിനാല്‍, തന്റെ പിതാവിനെ പ്രീതിപ്പെടുത്താന്‍ മാത്രമായിരുന്നു സുലൈമാന്‍ ടൈറ്റാനിക്കിന്റെ ചരിത്രം പര്യവേഷണം ചെയ്യുന്ന യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചത്. തങ്ങളുടെ കുടുംബത്തെ തീരാ ദു:ഖത്തിലാഴ്ത്തിയ യാത്രയായിരുന്നു അത്. ഞാന്‍ സുലൈമാനെ കുറിച്ചാണ് ഇപ്പോള്‍ ഓര്‍ക്കുന്നത്. വെറും 19 വയസാണ് അവന്'- അവര്‍ പറഞ്ഞു.

പാകിസ്ഥാനിലെ ഏറ്റവും വലിയ വ്യവസായികളില്‍ ഒരാളാണ് ഷ്ഹസ്ദാ ദാവൂദ്. 1996 ല്‍ ബിസിനസിലേക്ക് ഇറങ്ങിയ ഷഹ്സാദ ദാവൂദ് കോര്‍പ്പറേറ്റ് ഭരണത്തിലും പാകിസ്ഥാനിലെ വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭാര്യ ക്രിസ്റ്റീനോടും അവരുടെ രണ്ട് മക്കളായ സുലൈമാന്‍, അലീന എന്നിവര്‍ക്കുമൊപ്പം യു കെയിലാണ് ഷഹ്സാദ ദാവൂദ് താമസിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ടൈറ്റാനിക്ക് കപ്പല്‍ കാണാന്‍ പോയ സമുദ്രപേടകത്തില്‍ യാത്ര ചെയ്ത അഞ്ച് പേരും കൊല്ലപ്പെട്ടെന്ന വാര്‍ത്ത ലോകത്തെ അറിയിച്ചത്. പ്രതീക്ഷകള്‍ എല്ലാം തെറ്റിച്ചുകൊണ്ടാണ് പേടകടത്തിന്റെ ഉടമയായ ഓഷ്യന്‍ ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് ഈ വാര്‍ത്ത ലോകത്തോട് വിളിച്ചുപറഞ്ഞത്. പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മൃതദേഹങ്ങള്‍ വീണ്ടെടുക്കുക ദുഷ്‌കരമാണെന്നും യു എസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.

ഷഹ്‌സാദ ദാവൂദിനെയും മകനെയും കൂടാതെ ബ്രിട്ടീഷ് വ്യവസായിയും ആക്ഷന്‍ എവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിംഗ്, പേടകത്തിന്റെ പൈലറ്റ് പോള്‍ ഹെന്റി. ഓഷ്യല്‍ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സി ഇ ഒയുമായ സ്റ്റോക്ടന്‍ എന്നിവരും പേടകത്തിലുണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+