കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരന്തത്തിന് മുന്പ് ടൈറ്റാനിക്കില്‍ വിതരണം ചെയ്ത ബിസ്ക്കറ്റ് ലേലത്തിന്, 100 വര്‍ഷം പഴക്കമുള്ളത്

Google Oneindia Malayalam News

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ബിസ്‌ക്കറ്റ് ഏതാണെന്ന് അറിയാമോ? ടൈറ്റാനിക്ക് ദുരന്തത്തില്‍ നിന്നും 'രക്ഷപ്പെട്ട' ദ സ്പില്ലേഴ്‌സ് ആന്റ് ബേക്കേഴ്‌സിന്റെ പൈലറ്റ് ബിസ്‌ക്കറ്റ് തന്നെ. ഒരു പൊട്ടലോ പോറലോ നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഈ ബിസ്ക്കറ്റിനില്ല. ബിസ്‌ക്കറ്റ് ഇപ്പോള്‍ ലണ്ടനില്‍ ലേലത്തിന് വച്ചിരിയ്ക്കുകയാണ്. ഒക്ടോബര്‍ 24 വരെയാണ് ബിസ്‌ക്കറ്റ് ലേലത്തിന് വയ്ക്കുക.

8000 പൗണ്ട് മുതല്‍ 10000 പൗണ്ട് വരെയാണ് ബിസ്‌ക്കറ്റിന് വില പ്രതീക്ഷിയ്ക്കുന്നത്. ലേലം കൊഴുത്താല്‍ വില ഇതിലും ഉയരും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ബിസ്‌ക്കറ്റ് ജെയിംസ് ഫെന്‍വിക് എന്നയാളാണ് കാത്തു സൂക്ഷിച്ചിരുന്നത്. ടൈറ്റാനിക്ക് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടയാളാണ് ജെയിംസ് ഫെന്‍വിക്.

Pilot Buiscuit

ഒരു നൂറ്റാണ്ട് കാലമായി ഈ ബിസ്‌ക്കറ്റ് ഒരു കൊഡാക് ഫോട്ടോ കവറിലാണ് സൂക്ഷിച്ചിരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ബിസ്‌ക്കറ്റ് എന്നാണ് ടൈറ്റാനിക് ബിസക്കറ്റ് വിശേഷിപ്പിയ്ക്കപ്പെടുന്നത് .

ടൈറ്റാനിക്ക് ദുരന്തത്തില്‍ നിന്നും ലൈഫ് ബോട്ടിലേയ്ക്കും തുടര്‍ന്ന് എസ്എസ് കര്‍പ്പാത്തിയ എന്ന കപ്പലിലേയ്ക്കുമുള്ള യാത്രക്കാരുടെ രക്ഷപ്പെടലിന്റെ ദൃശ്യങ്ങളും ഫെന്‍വിക്കിന്റെ ശേഖരത്തില്‍ ഉണ്ടായിരുന്നു .

English summary
Titanic survivor: world's most valuable biscuit up for auction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X