വിമാനം നഷ്ടമാകാതിരിക്കാന്‍ നവജാത ശിശുവിനോട് അമ്മ ചെയ്തത്, ഇങ്ങനെയും ക്രൂരതയോ!!
ക്ലീനിംഗ് തൊഴിലാളികളാണ് പ്ലാസ്റ്റിക് കവറല്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം ചവറ്റുകൊട്ടയില്‍ നിന്ന് കണ്ടെത്തിയത്
വിയന്ന: വിമാനം നഷ്ടപ്പെടാതിരിക്കാന്‍ നവജാത ശിശുവിനെ അമ്മ ഡസ്റ്റ് ചവറ്റുകൊട്ടയിലെറിഞ്ഞു. വിയന്നയിലെ സ്വെറ്റ്ചാറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവമെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളത്തിനുള്ളില്‍ വൃത്തിയാക്കാനെത്തിയ ക്ലീനിംഗ് തൊഴിലാളികളാണ് പ്ലാസ്റ്റിക് കവറല്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം ചവറ്റുകൊട്ടയില്‍ നിന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
സംഭവം നടന്ന് അര മണിക്കൂറിന് ശേഷം വിമാനത്താവളത്തിന്റെ വെയ്റ്റിംഗ് റൂമില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ താന്‍ ജന്മം നല്‍കിയത് ചാപിള്ളക്കാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു യുവതി. എന്നാല്‍ അധികൃതര്‍ ഇത് വിശ്വസിക്കാന്‍ തയ്യാറായില്ല.

എന്നാല്‍ നൈജീരിയന്‍ യുവതി തന്റെ വാദത്തിലുറച്ചു നിന്നതോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയയ്ക്കാന്‍ അധികൃതര്‍ ഉത്തരവിടുകയായിരുന്നു. മിന്സ്കില് നിന്ന് വാഷിംഗ്ടണ്‍ ഡിസിയിലെ ബെലാറൂസിലേക്ക് പോകാനെത്തിയ യുവതി കണക്ഷന് ഫ്ളൈറ്റ് നഷ്ടപ്പെടുമെന്ന് കരുതി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ യുവതി വിചാരണത്തടവുകാരിയായി പാര്‍പ്പിക്കും. ആസ്ട്രിയയിലെ നിയമം അനുശാസിക്കുന്നത് പ്രകാരം ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് യുവതി ചെയ്തിട്ടുള്ളത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications