കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം നഷ്ടമാകാതിരിക്കാന്‍ നവജാത ശിശുവിനോട് അമ്മ ചെയ്തത്, ഇങ്ങനെയും ക്രൂരതയോ!!

ക്ലീനിംഗ് തൊഴിലാളികളാണ് പ്ലാസ്റ്റിക് കവറല്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം ചവറ്റുകൊട്ടയില്‍ നിന്ന് കണ്ടെത്തിയത്

  • By Sandra
Google Oneindia Malayalam News

വിയന്ന: വിമാനം നഷ്ടപ്പെടാതിരിക്കാന്‍ നവജാത ശിശുവിനെ അമ്മ ഡസ്റ്റ് ചവറ്റുകൊട്ടയിലെറിഞ്ഞു. വിയന്നയിലെ സ്വെറ്റ്ചാറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവമെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളത്തിനുള്ളില്‍ വൃത്തിയാക്കാനെത്തിയ ക്ലീനിംഗ് തൊഴിലാളികളാണ് പ്ലാസ്റ്റിക് കവറല്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം ചവറ്റുകൊട്ടയില്‍ നിന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

സംഭവം നടന്ന് അര മണിക്കൂറിന് ശേഷം വിമാനത്താവളത്തിന്റെ വെയ്റ്റിംഗ് റൂമില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ താന്‍ ജന്മം നല്‍കിയത് ചാപിള്ളക്കാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു യുവതി. എന്നാല്‍ അധികൃതര്‍ ഇത് വിശ്വസിക്കാന്‍ തയ്യാറായില്ല.

baby-1-08

എന്നാല്‍ നൈജീരിയന്‍ യുവതി തന്റെ വാദത്തിലുറച്ചു നിന്നതോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കാന്‍ അധികൃതര്‍ ഉത്തരവിടുകയായിരുന്നു. മിന്‍സ്‌കില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസിയിലെ ബെലാറൂസിലേക്ക് പോകാനെത്തിയ യുവതി കണക്ഷന്‍ ഫ്‌ളൈറ്റ് നഷ്ടപ്പെടുമെന്ന് കരുതി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ യുവതി വിചാരണത്തടവുകാരിയായി പാര്‍പ്പിക്കും. ആസ്‌ട്രിയയിലെ നിയമം അനുശാസിക്കുന്നത് പ്രകാരം ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് യുവതി ചെയ്തിട്ടുള്ളത്.

English summary
To catch connecting flight, woman throws newborn in bin at Austrian airport. An Austrian woman was arrested for allegedly throwing her newborn baby in a dustbin at Vienna's Schwechat International Airport in Austria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X