Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകി വേണ്ട, ജയിലില്‍ കഴിഞ്ഞോളാമെന്ന് 50 കാരന്‍

ലണ്ടന്‍: കാമുകിയെ സഹിക്കാന്‍ വയ്യ, അതിലും ഭേദം ജയിലില്‍ കിടക്കുന്നത് തന്നെ എന്ന് തിരുമാനിച്ചാല്‍ എങ്ങിനെയിരിക്കും. തമാശയല്ല, ഫ്രാന്‍സിലെ പാസ് ദെ സലേസിലാണ് രസകരമായ ഈ ജയില്‍വാസം. പുറത്തിറങ്ങിയാല്‍ കാമുകിക്കൊപ്പം കഴിയേണ്ടി വരും എന്ന് പേടിച്ചാണ് 50 കാരനായ ജയില്‍പ്പുള്ളി തന്റെ തടവുകാലം നീട്ടിവാങ്ങിയിരിക്കുന്നത്.

മദ്യപിച്ച് വാഹനമോടിച്ചതിനും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. നിസാര കേസായതിനാല്‍ ഇയാളെ ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍ തന്റെ ഇലക്ട്രോണിക് ടാഗ് കടിച്ചുമുറിത്തും സഹ തടവുകാരനെ മര്‍ദ്ദിച്ചും ഇയാള്‍ ജയിലില്‍ പ്രശ്‌നങ്ങളുണ്ടാക്കി.

jail

ഇത് മാത്രമല്ല, കാമുകിയെ കൂടെ കഴിയുന്നത് ഒഴിവാക്കാന്‍ വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറാണ് 50 കാരന്‍. കാമുകിയുള്ള വീട്ടിലേക്ക് തനിക്ക് പോകണ്ട താന്‍ ജയിലില്‍ കിടന്നോളാം എന്നാണ് ഇയാള്‍ പറയുന്നത്. ജയിലിലേക്ക് തിരിച്ചുപോകാന്‍ വേണ്ടി ബോധപൂര്‍വ്വം ഇയാള്‍ ഇലക്ട്രോണിക് ടാഗ് മുറിക്കുകയായിരുന്നു എന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

എന്തായാലും ഇയാളുടെ കഠിനാധ്വാനം വെറുതെയായില്ല. രണ്ട് മാസം കൂടി ഇയാളുടെ ജയില്‍ശിക്ഷ നീട്ടിയിട്ടുണ്ട്. രണ്ട് മാസം കഴിയുമ്പോള്‍ ഇയാള്‍ വേറെന്ത് പുകിലാണ് ഉണ്ടാക്കുകയെന്ന് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+