കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയില്‍ നരേന്ദ്രമോദിക്ക് നേരെ 'ആക്രമണത്തിന്' സാധ്യത? കടന്നല്‍ക്കൂടുകള്‍ നീക്കംചെയ്യാന്‍ പോലീസ്

ഡിക്കോയയിലെ സെന്‍ട്രല്‍ ഹില്‍ പ്രദേശത്തുള്ള കടന്നല്‍ക്കൂടുകള്‍ പോലീസ് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്ക സന്ദര്‍ശിക്കാനൊരുങ്ങുന്ന പ്രധാനമന്ത്രിക്ക് ഭീഷണിയായി കടന്നല്‍ക്കൂടുകള്‍. ഹെലികോപ്റ്ററുകളുടെ സഞ്ചാരത്തിനും, ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള അതിഥികളുടെ സുരക്ഷയ്ക്കും കടന്നലുകള്‍ ഭീഷണിയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ശ്രീലങ്കന്‍ പോലീസ് ചീഫ് പുജിത്ത് ജയസുന്ദരയുടെ നിര്‍ദേശപ്രകാരം, ഡിക്കോയയിലെ സെന്‍ട്രല്‍ ഹില്‍ പ്രദേശത്തുള്ള കടന്നല്‍ക്കൂടുകള്‍ പോലീസ് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രദേശത്തെ മരങ്ങളിലുള്ള കടന്നല്‍ക്കൂടുകള്‍ സുരക്ഷാ ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

ബുദ്ധമത ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍...

ബുദ്ധമത ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍...

ലോകത്തെ ഏറ്റവും വലിയ ബുദ്ധമത ആഘോഷപരിപാടിയായ വേസക് ദിവസില്‍ പങ്കെടുക്കാനായി മെയ് 11നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയിലെത്തുക. മെയ് 12 മുതല്‍ 14 വരെ കൊളംബോയിലാണ് പരിപാടി.

നൂറോളം രാജ്യങ്ങളില്‍ നിന്ന്...

നൂറോളം രാജ്യങ്ങളില്‍ നിന്ന്...

കൊളംബോയില്‍ നടക്കുന്ന അന്താരാഷ്ട്ര ബുദ്ധമത സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. നൂറോളം രാജ്യങ്ങളില്‍ നിന്ന് അറുന്നൂറോളം പ്രതിനിധികള്‍ അന്താരാഷ്്ട്ര ബുദ്ധമത സമ്മേളനത്തില്‍ പങ്കെടുക്കാനായി കൊളംബോയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഭീഷണിയായി കടന്നലുകള്‍...

ഭീഷണിയായി കടന്നലുകള്‍...

അന്താരാഷ്ട്ര ബുദ്ധമത സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം ഡിക്കോയയില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും. ഉദ്ഘാടനത്തിന് ശേഷം നടക്കുന്ന റാലിയില്‍ മോദി അഭിസംബോധന ചെയ്ത് സംസാരിക്കും. ഈ ചടങ്ങ് നടക്കുന്ന സ്ഥലത്തിന് സമീപമാണ് കടന്നല്‍ക്കൂടുകള്‍ സ്ഥിതി ചെയ്യുന്നത്.

പോലീസ് നിര്‍ദേശം...

പോലീസ് നിര്‍ദേശം...

വലിയ മരങ്ങളിലായാണ് ഭീമന്‍ കടന്നല്‍ക്കൂടുകള്‍ സ്ഥിതി ചെയ്യുന്നത്. ഹെലികോപ്റ്ററുകള്‍ക്കും ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കും ഭീഷണിയായി മാറിയേക്കാവുന്ന ഇവയെല്ലാം അടിയന്തിരമായി നീക്കം ചെയ്യാനാണ് ശ്രീലങ്കന്‍ പോലീസ് ചീഫ് പുജിത്ത് ജയസുന്ദര നിര്‍ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം പ്രദേശത്തെ കടന്നല്‍ക്കൂടുകള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.

English summary
To Prevent 'Attacks' During Modi's Visit To Dickoya, Sri Lanka Is Removing Wasp Nests.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X