കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനങ്ങളെ കായികമായി നേരിടാന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സുമായി സൗദി പെണ്‍കുട്ടികള്‍

  • By Sruthi K M
Google Oneindia Malayalam News

ദുബായ്: പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അതില്‍ നിന്നും സ്വയം പൊരുതി രക്ഷപ്പെടുക എന്ന വഴിയാണ് സൗദി പെണ്‍കുട്ടികള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. എന്തും നേരിടാന്‍ തയ്യാറായിരിക്കുകയാണ് സൗദിയിലെ സ്ത്രീകള്‍. ശാരീരിക പീഡനങ്ങളെ കായികമായി നേരിടാന്‍ തയ്യാറെടുക്കുകയാണ് സൗദി പെണ്‍കുട്ടികള്‍.

അതിനായി മാര്‍ഷ്യല്‍ ആര്‍ട്‌സാണ് ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ശാരീരിക പീഡനങ്ങളെ ചെറുക്കാന്‍ സൗദിയിലെ മിക്ക പെണ്‍കുട്ടികളും ഇപ്പോള്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിക്കുന്നതിന്റെ തിരക്കിലാണ്. സ്വയം പ്രതിരോധിക്കാന്‍ മാത്രമല്ല, പെണ്‍കുട്ടികള്‍ക്ക് ശാരീകിമായ ഫിറ്റ്‌നസിനും മസിലുകളുടെ വഴക്കത്തിനും മാര്‍ഷ്യല്‍ ആര്‍ട്‌സ് ഉപകാരപ്രദമാകും.

martialarts

സൗദിയിലെ തൈക്കോണ്ടോ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനത്തിനായി വരുന്ന പെണ്‍കുട്ടികളുടെ എണ്ണം ദിവസംതോറും വര്‍ദ്ധിച്ചുവരികയാണെന്ന് പരിശഈലകര്‍ പറയുന്നു. ഇത് ബൗദ്ധികവും ശാരീരികവുമായ കായിക ഇനമാണെന്നാണ് പരിശീലകര്‍ പറയുന്നത്.

സൗദിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ എല്ലാ പെണ്‍കുട്ടികളും ചെറിയ പ്രായത്തില്‍ തന്നെ ഇത്തരം കായിക പരിശീലനങ്ങളില്‍ ഏര്‍പ്പെടണമെന്നാണ് പരിശീലകര്‍ പറയുന്നത്.

English summary
to prevent sexual harassment girls studies martial arts in saudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X