ഇന്റര്‍നെറ്റ് തകരാര്‍; ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ വെബ്‌സൈറ്റുകള്‍ നിശ്ചലമായി
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര മാധ്യമങ്ങളുടെത് അടക്കം നിരവധി സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ മണിക്കൂറുകളോളം പ്രവര്‍ത്തന രഹിതമായതായി റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ ടൈംസ്, ന്യൂയോര്‍ക്ക് ടൈംസ്, ബ്ലൂംബര്‍ഗ് ന്യൂസ് എന്നിവയുള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികളുടെ വെബ്സൈറ്റുകളാണ് ചൊവ്വാഴ്ച ഉച്ചയോടെ ലോകമെമ്പാടും പ്രവര്‍ത്തനരഹിതമായത്. വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്ന ഉപയോക്താക്കള്‍ ഇറര്‍ എന്ന സന്ദേശമാണ് സ്‌ക്രീനില്‍ കാണാന്‍ സാധിച്ചത്.
ഇതില്‍ നിരവധി സോഷ്യല്‍ മീഡിയ വെബ്സൈറ്റുകളും ഒന്നിലധികം അന്താരാഷ്ട്ര വാര്‍ത്താ വെബ്സൈറ്റുകളും ഉള്‍പ്പെടുന്നു. ''Error 503 Service Unavailable. Service Unavailable എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിച്ചത്.

പ്രവര്‍ത്തന രഹിതമായ വെബ്സൈറ്റുകളില്‍ ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍, വൈസ്, ബിബിസി, ഫോര്‍ബ്‌സ്, ഫിനാന്‍ഷ്യല്‍ ടൈംസ്, ദി വെര്‍ജ് എന്നിവയും ഉള്‍പ്പെടുന്നു. റെഡ്ഡിറ്റ്, ട്വിച്, പിന്റെസ്റ്റ് എന്നീ വെബ്‌സൈറ്റുകളെയും തകരാര്‍ ബാധിച്ചു. യുകെ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനെയും ഇത് ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്.
സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ
അതേസമയം, കണ്ടന്റ് ഡെലിവറി നെറ്റ്വര്‍ക്ക് സെര്‍വറിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തന രഹിതമായതെന്നാണ് റിപ്പോര്‍ട്ട്. തകരാര്‍ കണ്ടെത്തിയതിന് പിന്നാലെ ഇത് പരിഹരിച്ചെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ












Click it and Unblock the Notifications