സ്വത്ത് തുല്യമായി വീതിച്ച വിവാഹമോചന വാര്‍ത്ത ഫെയ്ക്കായിരുന്നു
ജര്‍മ്മനി : മാധ്യമങ്ങള്‍ രണ്ട് ദിവസം മുന്‍പ് ആഘോഷിച്ച വാര്‍ത്തയായിരുന്നു വിവാഹബന്ധം വേര്‍പ്പെടുത്തിയ ജര്‍മ്മന്‍കാരന്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് തന്റെ പകുതി സ്വത്ത് ഭാര്യ വീതിച്ചുനല്‍കിയ സംഭവം.
വീട്ടിലെ മെയില്‍ ബോക്‌സ്, സൈക്കിള്‍, കോഡ്‌ലെസ് ഫോണ്‍, ഹെല്‍മറ്റ്, സോഫ, ഡെഡ്ഢിബെയര്‍, കട്ടില്‍, കാറ്, ടിവി, ആപ്പിളിന്റെ ലാപ്‌ടോപ്പ്, സ്മാര്‍ട്ട് ഫോണുള്‍പ്പെടെഎല്ലാ സാധനങ്ങളും പകുതിവെച്ച് മുറിച്ചു നല്‍കിയെന്നായിരുന്നു വാര്‍ത്ത. ഈ വാര്‍ത്ത ജര്‍മനിയിലെ അഭിഭാഷക സംഘടന അവരുടെ ഭാവനയില്‍ മെനഞ്ഞുണ്ടാക്കിയ ഭാവിയിലെ വീതംവെക്കല്‍ സംഭവമായിരുന്നുവത്രെ.

മലയാള മാധ്യമങ്ങളിലടക്കം ലോകത്തെമ്പാടും ആഘോഷിച്ച വാര്‍ത്തയായിരുന്നു ഈ സ്വത്ത് വീതം വെക്കല്‍. വീട്ടിലെ ടി.വി മുറിക്കുന്നതിന്റെ വീഡിയോ ദൃശ്യവും കാറുള്‍പ്പെടെ എല്ലാ വീട്ടുസാധനങ്ങളും മുറിച്ചതിന്റെ ഫോട്ടോകളുമാണ് പ്രചരിച്ചിരുന്നത്.
വിവാഹമോചിതനായ ജര്‍മ്മന്‍കാരന്‍ സ്വത്ത് തുല്യമായി വീതിച്ചതിന് പുറമേ പകുതി ഇ ബേയില്‍ ലേലത്തിന് വെക്കുകയും ചെയ്തുവെന്നായിരുന്നു വാര്‍ത്ത. ഭാവിയില്‍ വിവാഹബന്ധം വേര്‍പെടുത്തുമ്പോള്‍ ഇങ്ങനെയെക്കെ സംഭവിക്കാമെന്ന ഭാവനയാണ് വാര്‍ത്തയായി പുറത്ത് വന്നത്. ജര്‍മ്മന്‍ മാധ്യമങ്ങള്‍ തന്നെയാണ് ഇതൊരു ഭാവനാ വാര്‍ത്തയായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്












Click it and Unblock the Notifications