ഹാന്‍ഡ് ലഗേജില്‍ കുട്ടിയെ ഒളിപ്പിച്ചു കടത്തി; യുവതി അറസ്റ്റില്‍
ഇസ്താംബുള്‍: ഹാന്‍ഡ് ലഗേജില്‍ കുട്ടിയെ ഒളിപ്പിച്ചു കടത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്താംബൂളില്‍ നിന്നും പാരിസിലേക്ക് പോയ വിമാനത്തില്‍ ഹാന്‍ഡ് ലഗേജിലായിരുന്നു കുട്ടിയെ ഒളിപ്പിച്ചു കടത്തിയത്.
ചാള്‍ഡ് ഡി ഗല്ലി വിമാനത്താവളത്തില്‍ വിമാനം നിലം കൊട്ടതിനു പിന്നാലെയായിരുന്നു യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ കയ്യിലുണ്ടായിരുന്ന ബാഗില്‍ അനക്കം ശ്രദ്ധിച്ച സഹയാത്രക്കാരിയാണ് ക്യാബിന് ക്രൂവിനെ വിവരം ധരിപ്പിച്ചത്. തുടര്‍ന്ന് ക്യാബിന് ക്രൂ എത്തി ബാഗ് തുറക്കാന്‍ ആവശ്യപെട്ടപ്പോഴാണ് ഒരു വയസിനും മൂന്ന് വയസ്സിനും മദ്ധ്യേ പ്രായമുള്ള കുട്ടിയെ കണ്ടെത്തിയത്.

കുട്ടി ആരോഗ്യവാനാണ്. ഇരുവരെയും ഫ്രഞ്ച് പോലീസിന് കൈമാറി. അതേസമയം കുട്ടിയെ യൂറോപ്പിലേക്ക് കടത്താനുള്ള ശ്രമമാണെന്നാണ് സംശയം. എയര്‍ഫ്രാന്‍സ് വിമാനത്തിലായിരുന്നു സംഭവം. രണ്ട് വയലസ്സുവരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കേണ്ട ആവശ്യമില്ല. പക്ഷെ എയര്‍പോര്‍ട്ട് ടാക്സ് യാത്രാ രേഖകള്‍ ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.
യുവതിയും കുട്ടിയും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. യുവതി ഏത് രാജ്യക്കാരിയാണെന്ന് ഫ്രഞ്ച് പോലീസ് പുറത്തു വിട്ടിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് എയര്‍ ഫ്രാന്‍സ് വക്താവ് പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications