കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഫോണ്‍ മകന് വീഡിയോ കാണാനായി കൊടുത്തു, പിന്നെ കിട്ടിയ പണി സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്തത്!

രണ്ടുവയസുകാരനായ മകന് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വീഡിയോ കാണാനായിട്ടാണ് മാതാവായ ലൂ ഫോണ്‍ നല്‍കിയത്

Google Oneindia Malayalam News

ഷാങ്ഹായ്: മകന് വീഡിയോ കാണാനായി ഐഫോണ്‍ നല്‍കിയ അമ്മയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. തെറ്റായ പാസ്‌കോഡ് ഉപയോഗിച്ചതിനെ തുടര്‍ന്ന് 48 വര്‍ഷത്തേക്കാണ് ഫോണ്‍ ലോക്കായിരിക്കുന്നത്. ഇത് കേട്ട ഞെട്ടണ്ട. വളരെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം ഈ ഫോണിലാണ് ഉള്ളതെന്നാണ് വാസ്തവം

ഇത് നന്നാക്കാനായി ഐഫോണിന്റെ ആപ്പിള്‍ സര്‍വീസ് സെന്ററില്‍ പോയിട്ടും ഇവര്‍ക്ക് രക്ഷയില്ല. ഐഫോണ്‍ സര്‍വീസ് സെന്ററിലുള്ളവര്‍ വിഷയത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ കൈമലര്‍ത്തിയിരിക്കുകയാണ്.

മകന്റെ കുസൃതി

മകന്റെ കുസൃതി

രണ്ടുവയസുകാരനായ മകന് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വീഡിയോ കാണാനായിട്ടാണ് മാതാവായ ലൂ ഫോണ്‍ നല്‍കിയത്. എന്നാല്‍ മകന്‍ ഇതില്‍ തെറ്റായ പാസ്‌കോഡ് ഉപയോഗിച്ച് ഫോണ്‍ തുറക്കാന്‍ ശ്രമിച്ചു. പല തവണ ഉപയോഗിച്ചതോടെ രണ്ടരക്കോടി മിനുട്ട് നേരത്തേക്ക് ഫോണ്‍ ലോക്കാവുകയായിരുന്നു.

ശരിക്കും പെട്ടു

ശരിക്കും പെട്ടു

കണക്കുകൂട്ടിയപ്പോള്‍ ഇത് 48 വര്‍ഷമാണെന്ന് കണ്ടെത്തിയതോടെ ലൂ അന്തം വിട്ടു പോയി. തുടര്‍ന്ന് ഇവര്‍ നേരെ ഓടിയത് ആപ്പിള്‍ സ്റ്റോറിലേക്കാണ്. എന്നാല്‍ അവര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യുകയോ 48 വര്‍ഷം കാത്തിരിക്കുകയോ ചെയ്യണമെന്നാണ് ആപ്പിള്‍ സ്റ്റോര്‍ ആവശ്യപ്പെട്ടത്.

ഒക്കെ പോകും

ഒക്കെ പോകും

ഫാക്ടറി റീസെറ്റ് ചെയ്താല്‍ ഫോണിലുള്ള ഡാറ്റയെല്ലാം നഷ്ടമാകും. ഇത് ചിന്തിക്കാനേ സാധിക്കില്ല എന്നാണ് ലൂ പറയുന്നത്. അതുകൊണ്ട് ആ വഴി അവര്‍ ഉപേക്ഷിച്ചിട്ടുണ്ട്. പക്ഷേ ഈ ഫോണില്‍ ഉള്ള ഡാറ്റകളൊക്കെ ഇവരുടെ കൈവശമുണ്ടെന്നാണ് സൂചനയെന്ന് ജാപ്പനീസ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തെറ്റായ പാസ്‌വേര്‍ഡ്

തെറ്റായ പാസ്‌വേര്‍ഡ്

ഐഫോണില്‍ അഞ്ച് തവണ പാസ് വേര്‍ഡ് തെറ്റിച്ചാല്‍ സാധാരണ സന്ദേശങ്ങള്‍ വരം. എന്നാല്‍ ഇത് ആറാം തവണ ആവര്‍ത്തിച്ചാല്‍ ഫോണ്‍ ഒരു മിനുട്ട് നേരത്തേക്ക് പ്രവര്‍ത്തനക്ഷമമാകും. പിന്നെയും തുടര്‍ന്ന് സമയദൈര്‍ഘ്യം അഞ്ച് മിനുട്ടാകും. പിന്നീടങ്ങോട്ടുള്ള ഓരോ തെറ്റിനും സമയ ദൈര്‍ഘ്യം കൂടിവരും.

അപൂര്‍വ സംഭവം

അപൂര്‍വ സംഭവം

ആപ്പിള്‍ ഫോണുകളില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായി മാത്രമേ നടക്കാറുള്ളൂ. സാധാരണ വൃദ്ധര്‍ക്കാണ് ഇത്തരം പ്രശ്‌നങ്ങള്‍ സംഭവിക്കാറുള്ളത്. ഈ ഫീച്ചര്‍ മോഷ്ടാക്കളെ തടയുക എന്ന ലക്ഷ്യത്തില്‍ നിന്നാണ് ആപ്പിള്‍ അവതരിപ്പിച്ചത്. സാധാരണയായി ബാക്കപ്പുള്ള ഫോണുകളില്‍ നിന്ന് നഷ്ടപ്പെട്ട ഫയലുകല്‍ തിരിച്ചെടുക്കാന്‍ സാധിക്കും.

ഫോൺ ബാറ്ററിയുടെ ഒറിജിനലാണോയെന്ന് കടിച്ച് പരീക്ഷിക്കുന്നവർ അറിയാന്‍ഫോൺ ബാറ്ററിയുടെ ഒറിജിനലാണോയെന്ന് കടിച്ച് പരീക്ഷിക്കുന്നവർ അറിയാന്‍

ഷുഹൈബിനെ കൊലപ്പെടുത്തിയവർ ഞങ്ങളുടെ കൂട്ടത്തിലുള്ളവർ! നിയമസഭയിൽ എം സ്വരാജ്ഷുഹൈബിനെ കൊലപ്പെടുത്തിയവർ ഞങ്ങളുടെ കൂട്ടത്തിലുള്ളവർ! നിയമസഭയിൽ എം സ്വരാജ്

പെരിയാർ വെറുമൊരു പ്രതിമയല്ലെന്ന് സത്യരാജ്..പ്രതിമ തകർക്കാൻ ധൈര്യമാര്‍ക്കെന്ന് ഖുശ്ബുപെരിയാർ വെറുമൊരു പ്രതിമയല്ലെന്ന് സത്യരാജ്..പ്രതിമ തകർക്കാൻ ധൈര്യമാര്‍ക്കെന്ന് ഖുശ്ബു

English summary
toddler locks iphone for 4 years by entering wrong password
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X