കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ മുസ്ലിം പള്ളി തകര്‍ത്ത് സര്‍ക്കാര്‍ കക്കൂസ് പണിതു; മദ്യഷാപ്പും അടിവസ്ത്ര ഫാക്ടറിയും

Google Oneindia Malayalam News

ബീജിങ്: ചൈനയില്‍ കമ്യൂണിസ്റ്റ് ഭരണകൂടം ക്രൂരമായി പീഡിപ്പിക്കുന്ന ഒരു വിഭാഗമാണ് ഉയ്ഗൂര്‍ മുസ്ലിങ്ങള്‍. സിന്‍ജിയാങ് പ്രവിശ്യയിലാണ് ഇവര്‍ കൂടുതലായി താമസിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇവരെ മുഴുവന്‍ സമയം നിരീക്ഷിക്കുന്നതിന് പുറമെ, മത ചിഹ്നങ്ങള്‍ ഒഴിവാക്കാനും റമദാനില്‍ നോമ്പെടുക്കുന്നത് തടയാനും നിര്‍ബന്ധിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഉയ്ഗൂര്‍ മുസ്ലിങ്ങളിലെ കുട്ടികളെ കമ്യൂണിസ്റ്റ് ഭരണത്തോട് കൂറുള്ളവരാക്കാനും മുസ്ലിം ആചാരങ്ങള്‍ ഉപേക്ഷിക്കുന്നതിനുമായി പ്രത്യേക നിര്‍ബന്ധിത പഠന കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് മുസ്ലിം പള്ളി പൊളിച്ച് ശൗചാലയം പണിതുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

പള്ളി പൊളിച്ച് കക്കൂസ് പണിതു

പള്ളി പൊളിച്ച് കക്കൂസ് പണിതു

ചൈനയിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് സിന്‍ജിയാങ്. ഇവിടെയുള്ള അതുഷ് എന്ന സ്ഥലത്ത് വലിയ പള്ളി നിലനിന്നിരുന്നു. ഈ പള്ളി പൊളിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ പൊതു ശൗചാലയം പണിതിരിക്കുകയാണ് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മൂന്നില്‍ രണ്ട് പള്ളികള്‍

മൂന്നില്‍ രണ്ട് പള്ളികള്‍

മുസ്ലിങ്ങള്‍ ആരാധന നടത്തുന്ന കേന്ദ്രങ്ങള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ 2016ല്‍ ഒരു പദ്ധതി തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അതുഷിലെ മൂന്നില്‍ രണ്ട് പള്ളികള്‍ പൊളിച്ചുനീക്കിയത് എന്ന് റേഡിയോ ഫ്രീ ഏഷ്യ (ആര്‍എഫ്എ) റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ

സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ

ഉയ്ഗൂര്‍ മുസ്ലിങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. സംഭവം നടന്നിട്ട് മാസങ്ങളായി എന്നാണ് സൂചന. അതുഷിലെ സണ്‍താഗ് എന്ന ഗ്രാമത്തിലെ ഉയ്ഗൂറുകളുടെ സംഘടനാ ഭാരവാഹിയാണ് ആര്‍എഫ്എയോട് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

Recommended Video

cmsvideo
Germany's TB vaccine trial is success | Oneindia Malayalam
പേര് വെളിപ്പെടുത്തരുത്

പേര് വെളിപ്പെടുത്തരുത്

പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെയാണ് ഉയ്ഗൂര്‍ സംഘടനാ ഭാരവാഹി ആര്‍എഫ്എയോട് സംസാരിച്ചത്. പള്ളി പൊളിച്ചിട്ട് ഏറെ നാളായി. ഇപ്പോള്‍ പൊതു ശൗചാലയം നിര്‍മിച്ചിരിക്കുകയാണ്. പക്ഷേ ഇത് പൊതു ജനങ്ങള്‍ക്ക് വേണ്ടി തുറന്നുകൊടുത്തിട്ടില്ല.

ഉയ്ഗൂര്‍ മുസ്ലിങ്ങളുടെ പ്രതികരണം

ഉയ്ഗൂര്‍ മുസ്ലിങ്ങളുടെ പ്രതികരണം

സണ്‍താഗ് എന്ന സ്ഥലത്ത് പൊതു ശൗചാലയത്തിന്റെ ആവശ്യമില്ല. വിനോദ സഞ്ചാരികള്‍ വരുന്ന സ്ഥലമല്ലിത്. പ്രദേശത്തുള്ള വീടുകളിലെല്ലാം ശൗചാലയങ്ങളുണ്ട്. മാത്രമല്ല, ഇത് വലിയ പട്ടണവുമല്ലെന്നും ഗ്രാമമാണെന്നും ഉയ്ഗൂര്‍ സംഘടനാ ഭാരവാഹി പറഞ്ഞു.

എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും...

എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും...

തുകുള്‍ മസ്ജിദ് എന്ന പള്ളിയാണ് തകര്‍ത്തതില്‍ പ്രധാനം. ഇവയുടെ അവശിഷ്ടങ്ങള്‍ ബാക്കിയായിരുന്നു. ഇത് മറയ്ക്കാന്‍ വേണ്ടിയാണ് ശൗചാലയം പണിതത് എന്ന് സംഘടനാ ഭാരവാഹി പറഞ്ഞു. ഉയ്ഗൂറുകള്‍ മാത്രമല്ല, ചൈനയിലെ മറ്റു ന്യൂനപക്ഷങ്ങളും കടുത്ത പീഡനമാണ് സര്‍ക്കാരില്‍ നിന്ന് നേരിടുന്നത്. കൂടുതലും ഇരയാകുന്നത് ഉയ്ഗൂറുകളാണ് എന്ന് മാത്രം.

പ്രത്യേക ക്യാംപുകള്‍

പ്രത്യേക ക്യാംപുകള്‍

2017 ഏപ്രില്‍ മുതല്‍ ചൈനയിലെ വിവിധ പ്രദേശങ്ങളില്‍ പ്രത്യേക ക്യാംപുകള്‍ തുറന്നിട്ടുണ്ട്. മതപരമായ ചിന്തകള്‍ ഒഴിവാക്കി, കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് കൂറുള്ളവരാക്കി ന്യൂനപക്ഷങ്ങളെ മാറ്റുകയാണ് ക്യാംപുകളുടെ ലക്ഷ്യം. അതുഷിലെ മറ്റൊരു പള്ളി പൊളിച്ച സ്ഥലത്ത് മദ്യഷാപ്പ് തുടങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍.

പള്ളികള്‍ പൊളിച്ച ശേഷം ചെയ്യുന്നത്...

പള്ളികള്‍ പൊളിച്ച ശേഷം ചെയ്യുന്നത്...

സിന്‍ജിയാങിലെ പലിയടത്തായി മുസ്ലിം പള്ളികള്‍ സര്‍ക്കാര്‍ പൊളിച്ചുനീക്കിയിട്ടുണ്ട്. ഇവിടെ മദ്യഷാപ്പ്, ശൗചാലയം, അടിവസ്ഥം തയ്യാറാക്കുന്ന സിചുവാനിലെ കമ്പനിയുടെ ഫാക്ടറി, കായിക കേന്ദ്രങ്ങള്‍ എന്നിവയാണ് നിര്‍മിച്ചിട്ടുള്ളത്. 2016 മുതലാണ് സര്‍ക്കാര്‍ മുസ്ലിം പള്ളികളും ഖബര്‍സ്ഥാനുകളും തകര്‍ക്കാന്‍ തുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Lavatory built At Site Of Mosque In Xinjiang, Says Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X