കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്‍ട്ട് ഭീകരരെ ജപ്പാന്‍ തൂക്കികൊന്നു, സരിന്‍ ഭീകരാക്രമണത്തിലൂടെ രാജ്യത്തെ വിറപ്പിച്ച കുറ്റവാളികള്‍

Google Oneindia Malayalam News

ടോക്യോ: ജപ്പാന്‍ ഇപ്പോള്‍ വലിയൊരു ആഘോഷത്തിലൂടെയാണ് കടന്നു പോകുന്നത്. മറ്റൊന്നുമല്ല. ഒരു ജനതയെ മുഴുവന്‍ വിറപ്പിച്ച കൊലയാളി സംഘത്തെ തൂക്കിലേറ്റിയിരിക്കുകയാണ് സര്‍ക്കാര്‍. കള്‍ട്ട് ഗ്രൂപ്പെന്ന് അറിയപ്പെടുന്ന സംഘത്തിലെ ആറുപേരെയാണ് തൂക്കിലേറ്റിയത്. സരിന്‍ വാതക ആക്രമണത്തിലൂടെ 13 പേരെയാണ് ഇവര്‍ ടോക്യോ സബ്‌വേയില്‍ വച്ച് കൊലപ്പെടുത്തിയത്. ഈ ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെ ജപ്പാന്‍ മുക്തമായിട്ടില്ല.

അതേസമയം ഈ വാര്‍ത്ത ജാപ്പനീസ് മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് കവര്‍ ചെയ്തിരിക്കുന്നത്. അതേസമയം ഇവരെ തൂക്കിലേറ്റിയതില്‍ രാജ്യത്ത് വലിയ പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാരിനെ നിരവധി പേര്‍ അഭിനന്ദിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍ ഷോകോ അഷാഹാരയെന്ന സൂപ്പര്‍ വില്ലനായിരുന്നു.

1995ല്‍ ജപ്പാന്‍ ഞെട്ടിവിറച്ച ദിവസം

1995ല്‍ ജപ്പാന്‍ ഞെട്ടിവിറച്ച ദിവസം

ജപ്പാനെ അതുവരെ വിറപ്പിച്ചിരുന്ന സായുധ ഗ്രൂപ്പായിരുന്നു ഓം ഷിന്റിക്കിയോ ഡൂംസ്‌ഡേ കള്‍ട്ട്. ക്രൂരമായ കൊലപാതകങ്ങളായിരുന്നു ഇവര്‍ നടത്തിയിരുന്നു. 1995ല്‍ ഇവര്‍ ചെയ്ത കാര്യങ്ങള്‍ കുറച്ച് കടന്നുപോയിരുന്നു. എഴംഗ സംഘം മാരകമായ രാസായുധ ആക്രമണമാണ് ടോക്യോവിലെ സബ്‌വേയില്‍ നടത്തിയത്. മാരകമാണ് സരിന്‍ ആക്രമണമായിരുന്നു അരങ്ങേറിയത്. 13 പേര്‍ ആക്രമണത്തില്‍ കൊലപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. കുറ്റവാളികള്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വധശിക്ഷ ലഭിക്കുന്നത്.

ഷോകോ അസാഹാരയെന്ന കൊടുംകുറ്റവാളി

ഷോകോ അസാഹാരയെന്ന കൊടുംകുറ്റവാളി

ജപ്പാന്‍ കിടുകിടെ വിറച്ച് ഷോകോ അഷാഹാരയെ കുറിച്ചോര്‍ത്തായിരുന്നു. സരിന്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത് അസാഹാരയാണ്. അതേസമയം അസാഹാരയടക്കമുള്ളവര്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നെങ്കിലും അതെല്ലാം തള്ളിക്കളയുകയായിരുന്നു. അസാഹാരയുടെ നേതൃത്വത്തില്‍ നിരവധി കൊലപാതകങ്ങള്‍ വേറെയും അരങ്ങേറിയിട്ടുണ്ട്. 1994ല്‍ സരിന്‍ വാതകം കൊണ്ടുള്ള ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 600 പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇനിയും ആറുപേര്‍

ഇനിയും ആറുപേര്‍

ഈ സംഘത്തിലെ ഏഴുപേരെയാണ് ഇപ്പോള്‍ തൂക്കിലേറ്റിയത്. ഇനിയും ആറുപേരുടെ വധശിക്ഷ കൂടി നടപ്പാക്കാനുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്തു. ഭീകരമായിരുന്നു ആക്രമണമെന്നാണ് പലരും വിശേഷിപ്പിച്ചത്. ടോക്യോയിലെ സബ്‌വേയിലും എത്തിയ ഭീകരര്‍ വലിയ ബാഗുകളിലായി കൊണ്ടുവന്ന സരിന്‍ വാതകം റെയില്‍പാളത്തില്‍ തള്ളുകയായിരുന്നു. കട്ടപ്പുക ഉയരുന്നത് നോക്കി നിന്ന പലരും പെട്ടെന്ന് തന്നെ ബോധം കെട്ട് വീണു. പലരുടെയും കാഴ്ച്ച നഷ്ടമായി. പലര്‍ക്കും സെക്കന്‍ഡുകള്‍ കൊണ്ടാണ് ജീവന്‍ നഷ്ടമായത്. ശ്വാസം മുട്ടി പിടയുന്ന ചിത്രങ്ങള്‍ അക്കാലത്ത് വലിയ കോളിളക്കമുണ്ടായിക്കിയിരുന്നു.

എല്ലാവരും നരകത്തില്‍ പോകും

എല്ലാവരും നരകത്തില്‍ പോകും

വിചിത്രമായ വിശ്വാസങ്ങളായിരുന്നു ഈ ഗ്രൂപ്പുകളുടേത്. ലോകത്തിന്റെ അവസാനം വരികയാണെന്നും കള്‍ട്ട് ഗ്രൂപ്പില്‍ വിശ്വാസമില്ലാത്തവര്‍ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം നരകത്തില്‍ പോകുമെന്നും ഷിന്റിക്കിയോ വിശ്വസിച്ചിരുന്നു. രക്ഷപ്പെടുന്നവരെ കള്‍ട്ട് ഗ്രൂപ്പ് കൊല്ലണമെന്നും ഇവര്‍ മനസില്‍ ഉറപ്പിച്ചിരുന്നു. കൊല്ലപ്പെടുന്നവരുടെ പാപം ചെയ്ത ശരീരം ഇതോടെ വിശുദ്ധമാവുമെന്നും ഇയാള്‍ കണക്കുകൂട്ടിയിരുന്നു. ഇതിന് ശേഷം പല സ്റ്റേഷനുകളിലും ഹൈഡ്രജന്‍ സയനൈഡ് ആക്രമണം നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇത് ഒന്നും പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചില്ല.

ദിലീപുമായി സിനിമയില്ലെന്ന് ഉണ്ണികൃഷ്ണന്‍, നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് ദിലീപ് ഓണ്‍ലൈന്‍ദിലീപുമായി സിനിമയില്ലെന്ന് ഉണ്ണികൃഷ്ണന്‍, നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് ദിലീപ് ഓണ്‍ലൈന്‍

മലേഷ്യ ചതിച്ചു;സാക്കിർ നായിക് അവിടെ തന്നെ; നാടുകടത്തില്ല, ഇന്ത്യക്ക് തരില്ല... പ്രശ്‌നക്കാരനല്ലെന്ന്മലേഷ്യ ചതിച്ചു;സാക്കിർ നായിക് അവിടെ തന്നെ; നാടുകടത്തില്ല, ഇന്ത്യക്ക് തരില്ല... പ്രശ്‌നക്കാരനല്ലെന്ന്

English summary
Tokyo Sarin attack: Aum Shinrikyo cult leaders executed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X