അഫ്ഗാനിസ്താനില്‍ കനത്ത ഹിമപാതം: 124 പേര്‍ മരിച്ചു
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ വടക്ക്കിഴക്കന്‍ പ്രവിശ്യകളില്‍ കനത്ത ശീതക്കാറ്റിനെ തുടര്‍ന്നുണ്ടായ ഹിമപാതങ്ങളില്‍ 124ഓളം പേര്‍ മരിച്ചു. പഞ്ചശീര്‍ പ്രവിശ്യയിലാണ് ശീതക്കാറ്റ് ഏറെ നാശം വിതച്ചത്.
കാബൂളില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ദുരന്ത ഭൂമിയായ പാഞ്ചശിര്‍.ഇവിടെ ശീതക്കാറ്റു മൂലമുണ്ടാകുന്ന അപകടങ്ങള്‍ പതിവാണ്. ശക്തമായ ശീതക്കാറ്റില്‍ ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്‌ചൊവ്വാഴ്ച രാവിലെ മുതല്‍ വീശുന്ന ശീതക്കാറ്റില്‍ നൂറോളം വീടുകള്‍ തകര്‍ന്നു. മഞ്ഞു വീഴ്ചയും കാറ്റും ശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പല ദുരന്തബാധിത പ്രദേശങ്ങളിലേക്കും എത്തിച്ചേരാനായിട്ടില്ല. മഞ്ഞ് കോരിമാറ്റുന്നതിനുള്ള വലിയ കരണ്ടികള്‍ മാത്രം ഉപയോഗിച്ച് നാട്ടുകാരാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രൂക്ഷമായ മഞ്ഞുവീഴ്ചയാണ് അഫ്ഗാന്റെ വടക്കുകിഴക്കന്‍ മലനിരകളില്‍ അനുഭവപ്പെടുന്നത്. ഒരു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന സൂചന. ഇത് ദുരന്തം ഇരട്ടിയാക്കുമെന്ന ആശങ്കയുണ്ട്. ഷവലുകളും കൈകളുമുപയോഗിച്ചാണ് കനത്ത ഹിമപാളികള്‍ നീക്കം ചെയ്യല്‍ തുടരുന്നത്.
വടക്ക്കിഴക്കന്‍ അഫ്ഗാനിലെ ഭൂരിഭാഗം പ്രദേശങ്ങളും മഞ്ഞിടനിയിലായെന്നാണ് റിപ്പോര്‍ട്ട്.ആഴ്ചകളായി അഫ്ഗാനിസ്താനില്‍ ശക്തമായ മഞ്ഞുവീഴ്ച തുടരുകയാണ്. ഇതുമൂലം പലസ്ഥലങ്ങളിലും വാഹന ഗതാഗതം തടസപ്പെട്ടിരുന്നു.












Click it and Unblock the Notifications