കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോളിവുഡ് നടന്‍ ടോം ഹാങ്ക്‌സ് കൊറോണ വൈറസിനാല്‍ മരിച്ചു, സത്യാവസ്ഥ എന്ത്? മാധ്യമ വാര്‍ത്ത ഇങ്ങനെ

Google Oneindia Malayalam News

സിഡ്‌നി: ഹോളിവുഡിലെ വിഖ്യാത നടന്‍ ടോം ഹാങ്ക്‌സിനും ഭാര്യക്കും കൊറോണ ബാധിച്ചത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അദ്ദേം കൊറോണ ബാധിച്ച് മരിച്ചോ? കേള്‍ക്കുമ്പോള്‍ ഞെട്ടിക്കുന്ന വാര്‍ത്തയാണല്ലോ. ഓസ്‌ട്രേലിയന്‍ മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ആരാധകര്‍ ഞെട്ടലോടെയാണ് ഈ വാര്‍ത്ത ഏറ്റെടുത്തത്. പലരും മറ്റ് മാധ്യമങ്ങളിലെല്ലാം ചോദിച്ചു. പലരോടും ഇത് ചോദിച്ചെങ്കിലും ആര്‍ക്കുമറിയില്ലായിരുന്നു. എന്നാല്‍ സത്യാവസ്ഥ എന്തെന്നാല്‍ ഈ വാര്‍ത്ത വ്യാജമാണ്.

1

ടോം ഹാങ്ക്‌സും ഭാര്യ റീത്ത വില്‍സണും നിലവില്‍ ഐസൊലേഷനിലാണ് കഴിയുന്നത്. ഓസ്‌ട്രേലിയയിലാണ് ഇവരുള്ളത്. ഡെയ്‌ലി സ്റ്റാര്‍ എന്ന വെബ്‌സെറ്റാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത വെളിപ്പെടുത്തിയത്. ബ്രേക്കിംഗ്, കൊറോണ വൈറസ് ടോം ഹാങ്ക്‌സിന്റെ ജീവനെടുത്തു. അദ്ദേഹത്തിന് 63 വയസ്സായിരുന്നു. ഓസ്‌ട്രേലിയയിലെ ക്യൂന്‍സ് ലെന്‍ഡില്‍ വെച്ചായിരുന്നു മരണം എന്നും ഇവര്‍ തട്ടിവിട്ടിട്ടുണ്ട്. ക്യൂന്‍സ് ലാന്‍ഡ് ആരോഗ്യ വകുപ്പ് വക്താവ് വെള്ളിയാഴ്ച്ച രാത്രിയാണ് ഹാങ്ക്‌സ് മരിച്ചതെന്ന് വെളിപ്പെടുത്തിയെന്നും ഇവരുടെ വാര്‍ത്തയില്‍ പറയുന്നുണ്ട്.

ടോം ഹാങ്ക്‌സിന് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹാങ്ക്‌സ് സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ സജീവമാണ്. മാര്‍ച്ച് 13നാണ് ഡെയ്‌ലി സ്റ്റാറില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച് വന്നത്. അതേസമയം ഈ വെബ്‌സെറ്റിന്റെ അടിയില്‍ ഇത് ആക്ഷേപ ഹാസ്യമാണെന്ന് പറയുന്നുണ്ട്. ഈ വെബ്‌സൈറ്റിലെ മറ്റ് വാര്‍ത്തകളിലും ഇത് തന്നെയാണ് പറയുന്നത്. അതേസമയം മുഖ്യധാരാ മാധ്യമങ്ങളൊന്നും ടോം ഹാങ്ക്‌സിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. കൊറോണയില്‍ ജാഗ്രത വേണമെന്നും, എല്ലാവരും സൂക്ഷിച്ച് ഇരിക്കണമെന്നും ഹാങ്ക്‌സ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് വന്നതിന് ശേഷമാണ് ഹാങ്ക്‌സ് ഈ ട്വീറ്റ് ചെയ്തത്.

അതേസമയം ഹാങ്ക്‌സ് രോഗത്തില്‍ നിന്ന് മുക്തി നേടി വരികയാണ്. കഴിഞ്ഞദിവസം വെജമൈറ്റിന്റും കങ്കാരു പാവയുംഅടങ്ങുന്ന ഒരു ചിത്രം ഹാങ്കസ് ട്വീറ്റ് ചെയ്തിരുന്നു. എല്‍വിസ് പ്രസ്ലിയുടെ ബയോപിക്കുമായി ബന്ധപ്പെട്ടാണ് ടോം ഹാങ്ക്‌സ് ഓസ്‌ട്രേലിയയില്‍ എത്തിയത്. ഇവിടെ വെച്ചാണ് അദ്ദേഹത്തിനും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചത്. ഇതിനിടെ നിരവധി പേര്‍ ഹാങ്ക്‌സിന്റെ ട്വീറ്റിന് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത വ്യാജമാണെന്നും ഇതില്‍ പറയുന്നുണ്ട്.

അതേസമയം ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് എന്റര്‍ടെയിന്‍മെന്റ് എഡിറ്റര്‍ റിച്ചാര്‍ഡ് വില്‍ക്കിന്‍സിനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ക്ക് ടോം ഹാങ്ക്‌സില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ്. എന്നാല്‍ മാര്‍ച്ച് ഏഴിന് സിഡ്‌നി ഓപ്പേറയില്‍ വെച്ച് ഹാങ്ക്‌സിന്റെ ഭാര്യ റീത്താ വില്‍സനെ കണ്ടിരുന്നു എന്ന് ഇയാള്‍ സ്ഥിരീകരിച്ചു. ഇയാള്‍ക്ക് രോഗം പടര്‍ന്നത് ഈ രീതിയില്‍ തന്നെയാണെന്ന് ഉറപ്പായിട്ടുണ്ട്.

English summary
tom hanks is passed away fact check
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X