കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ദാമിനെ പുറത്താക്കിയതില്‍ പിഴവ് പറ്റിയെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി,നുണ പറഞ്ഞത് അമേരിയ്ക്ക?

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇറാഖ് യുദ്ധത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളയര്‍. തെറ്റായ ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചതിനാലാണ് ഇറാഖിനെതിരെ യുദ്ധം ചെയ്യേണ്ടി വന്നതെന്നും സദ്ദാം ഹുസൈനെ സ്ഥാന ഭ്രഷ്ടനാക്കേണ്ടി വന്നതെന്നും ടോണി ബ്ളയര്‍ പറഞ്ഞു. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ടോണി ബ്ളയര്‍ ഖേദം പ്രകടിപ്പിച്ചത്.

സദ്ദാം ഹുസൈന്‍ സ്വന്തം ജനതയ്ക്ക് നേരെ മാരക രാസായുധങ്ങള്‍ ഉപയോഗിയ്ക്കുന്നുവെന്നും ലോകത്തിന് ഭീഷണിയായ ആയുധങ്ങള്‍ ഉപയോഗിയ്ക്കാന്‍ ശ്രമിയ്ക്കുന്നുവെന്നും ലഭിച്ച തെറ്റായ ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് 2003 ല്‍ അമേരിയ്ക്കയും ബ്രിട്ടനും ഇറാഖിനെതിരെ യുദ്ധം ചെയ്തതെന്നും സദ്ദാമിനെ സ്ഥാന ഭ്രഷ്ടനാക്കിയതെന്നും ടോണി ബ്ളയര്‍പറഞ്ഞു.

Tony Blair

ഇറാഖില്‍ അമേരിയ്ക്കയും ബ്രിട്ടനും നടത്തിയ അധിനിവേശമാണ് ഐസിസിന്റെ പിറവിയ്ക്ക് കാരണമെന്നും അതില്‍ ദുഖമുണ്ടെന്നും ടോണി ബ്ളയര്‍ പറഞ്ഞു. ഐസിസിന്റെ പിറവിയ്ക്ക് മുന്‍ അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിനും തനിയ്ക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇറാഖിനെതിരെ യുദ്ധം ചെയ്തതില്‍ അദ്ദേഹം മാപ്പ് ചോദിച്ചു. അതേ സമയം സദ്ദാം ഹുസൈന പുറത്താക്കിയതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചില്ല. ക്രൂരകൃത്യങ്ങളും അരുംകൊലകളും ചെയ്ത സ്വേച്ഛാധിപതിയായിരുന്നെന്നും ടോണി ബ്ളയര്‍ പറഞ്ഞു. ഇറാഖ് യുദ്ധത്തില്‍ ഖേദം പ്രകടിപ്പിച്ച മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പക്ഷേ സദ്ദാമിനെ പുറത്താക്കിയതില്‍ ഖേദം പ്രകടിപ്പിച്ചില്ല.

English summary
Tony Blair says he's sorry for Iraq War 'mistakes,' but not for ousting Saddam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X