'എന്തുകൊണ്ടും യോഗ്യൻ'; ട്രംപിനെ നോബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്ത് ഇസ്രയേൽ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വൈറ്റ് ഹൗസിൽ വെച്ചുള്ള കൂടിക്കാഴ്ചയിൽ ഇസ്രായേൽ ട്രംപിനെ നിർദ്ദേശിച്ചുകൊണ്ട് പുരസ്കാര സമിതിക്ക് കൈമാറിയ കത്തിന്റെ പകർപ്പ് നെതന്യാഹു കൈമാറി.
'പ്രസിഡന്റ് ഇതിനകം വലിയ അവസരങ്ങൾ തിരിച്ചറിഞ്ഞു. എബ്രഹാം ഉടമ്പടിക്ക് രൂപം നൽകി. ഒന്നിനു പുറകെ ഒന്നായി ഓരോ രാജ്യങ്ങളിലും ഓരോ മേഖലകളിലും താങ്കൾ സമാധാനം സ്ഥാപിച്ചു. അതിനാൽ ഞാൻ താങ്കൾക്ക് നോബൽ സമ്മാന സമിതിക്ക് അയച്ച കത്ത് നൽകാൻ ആഗ്രഹിക്കുകയാണ്. സമാധാനത്തിനുള്ള പുരസ്‌കാരത്തിന് താങ്കളെ നാമനിർദ്ദേശം ചെയ്യുകയാണ് ഞങ്ങൾ, അത് താങ്കൾക്ക് അർഹതപ്പെട്ടതാണ്, അത് താങ്കൾക്ക് ലഭിക്കണം', നെതന്യാഹു ട്രംപിനോട് പറഞ്ഞു. മധ്യേഷ്യയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള ട്രംപിന്റെ നടപടികളേയും നെതന്യാഹു പുകഴ്ത്തി.

'സ്വതന്ത്ര ലോകത്തിന് വേണ്ടിയുള്ള താങ്കളുടെ നേതൃത്വത്തിനും നീതിയുക്തമായഇടപടെലിനും സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള ശ്രമങ്ങൾക്കും ഇസ്രായേൽ പൗരൻമാരുടെ മാത്രമല്ല ലോകമെമ്പാടുമുള്ള ജൂതന്മാരുടെയും ലോകത്തെങ്ങും താങ്കളെ ആരാധിക്കുന്നവർക്കും വേണ്ടിയും അഭിനന്ദനങ്ങൾ അർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രസിഡന്റിന് ഒരു മികച്ച ടീമുണ്ട്, വെല്ലുവിളികളെ നേരിടാനും അവസരങ്ങൾ ഉറപ്പാക്കാനും നമ്മുടെ ടീമുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് ഗുണകരമാകുമെന്ന് ഞാൻ കരുതുന്നു', നെതന്യാഹു പറഞ്ഞു. .
സമാധാന വക്താവായി സ്വയം അവകാശപ്പെടുന്ന വ്യക്തിയാണ് ഡൊണാൾഡ് ട്രംപ്. എന്നിരുന്നാലും ഇസ്രായേൽ നീക്കം അദ്ദേഹത്തെ അമ്പരപ്പിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം തന്നെ നിർദേശിച്ചതിന് അദ്ദേഹം നെതന്യാഹുവിനോട് നന്ദി അറിയിച്ചു. 'ഇത് എനിക്ക് അറിയുമായിരുന്നില്ല, വളരെ നന്ദി, പ്രത്യേകിച്ച് നിങ്ങളിൽ നിന്നാകുമ്പോൾ, ഇത് വളരെ അർത്ഥവത്താണ്', ട്രംപ് പറഞ്ഞു.
വർഷങ്ങളായി ട്രംപിന് നിരവധി നോബൽ സമ്മാന നാമനിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. അതേസമയം ഇത്രയൊക്കെ 'നിർദേശം' ലഭിച്ചിട്ടും തന്നെ നോബൽ പുരസ്കാര കമ്മിറ്റി പരിഗണിക്കുന്നില്ലെന്നതിൽ ട്രംപ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതുവരെ മൂന്ന് യുഎസ് പ്രസിഡന്റുമാർക്കാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചിട്ടുള്ളത്.
1906-ൽ തിയോഡോർ റൂസ്‌വെൽറ്റ്, 1919-ൽ വുഡ്രോ വിൽസൺ, 2009-ൽ ബരാക് ഒബാമ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
നെതന്യാഹു-ട്രംപ് കൂടിക്കാഴ്ച
തിങ്കളാഴ്ചയാണ് വൈറ്റ് ഹൗസിൽ വെച്ച് ട്രംപും നെതന്യാഹുവും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ ഗാസയിലെ വെടിനിർത്തൽ സുപ്രധാന ചർച്ചയായെന്നാണ് റിപ്പോർട്ട്. ഇസ്രായേൽ വെടിനിർത്തൽ കരാർ അംഗീകരിച്ചതായി നേരത്തേ ട്രംപ് വ്യക്തമാക്കിയിരുന്നു. വെടിനിർത്തൽ നിർദേശം ഹമാസും അംഗീകരിച്ചുവെന്നാണ് ട്രംപ് നെതന്യാഹുവിനെ അറിയിച്ചത്. അതേസമയം നെതന്യാഹു എന്ത് നിലപാട് സ്വീകരിച്ചുവെന്ന് വ്യക്തമല്ല.
-
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ?











Click it and Unblock the Notifications