Get Updates
Get notified of breaking news, exclusive insights, and must-see stories!

2016ല്‍ ലോകത്ത് എന്തൊക്കെ സംഭവിക്കും? നോസ്റ്റര്‍ഡാമസിന്റെ പ്രവചനമിങ്ങനെ!!

ലോകത്തുള്ളവരെ എല്ലാം ഞെട്ടിച്ച ഫ്രഞ്ച് പ്രവാചകനായിരുന്നു നോസ്റ്റര്‍ഡാമസ്. അദ്ദേഹത്തിന്റെ പ്രവചനം അവസാനിക്കുന്നില്ല എന്നു തന്നെ പറയാം. 1554ല്‍ തുടങ്ങിയ നോസ്റ്റര്‍ഡാമസിന്റെ പ്രവചനം ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ നാം കണ്ടു. 2016ല്‍ എന്താക്കെ സംഭവിക്കുമെന്നും നോസ്റ്റര്‍ഡാമസ് പ്രവചിച്ചിരുന്നു.

2016ല്‍ ലോകത്ത് എന്തൊക്കെ സംഭവിക്കും? എന്തൊക്കെ ദുരന്തങ്ങള്‍ ഇനി കാണാനിരിക്കുന്നു? ഈ ചോദ്യങ്ങള്‍ക്കൊക്കെ നോസ്റ്റര്‍ഡാമസ് ഉത്തരം നല്‍കുന്നുണ്ട്. 21ാം നൂറ്റാണ്ടില്‍ ലോകത്തെ നയിക്കുന്നത് ഇന്ത്യയായിരിക്കുമെന്ന് പ്രവചിച്ച നോസ്റ്റര്‍ഡാമസിന്റെ പ്രവചനങ്ങള്‍ ആരും തള്ളികളഞ്ഞിട്ടില്ല.

ലോകയുദ്ധങ്ങളെക്കുറിച്ചും ഇന്ത്യ-പാകിസ്താന്‍ യുദ്ധങ്ങളെക്കുറിച്ചും ഹിറ്റ്‌ലറെക്കുറിച്ചുമൊക്കെ പ്രവചിച്ച അദ്ദേഹത്തിന്റെ വാക്കുകള്‍ ലോക ജനത മറക്കാന്‍ വഴിയില്ല. 2016ല്‍ സംഭവിക്കാനിരിക്കുന്ന പത്ത് കാര്യങ്ങള്‍ അദ്ദേഹം പ്രവചിച്ചിരുന്നു.

ഒബാമ അവസാനത്തെ പ്രസിഡന്റ്

ഒബാമ അവസാനത്തെ പ്രസിഡന്റ്

അമേരിക്കയുടെ അവസാനത്തെ പ്രസിഡന്റായിരിക്കും ബറാക് ഒബാമയെന്ന് നോസ്റ്റര്‍ഡാമസ് പ്രവചിച്ചിരുന്നു. നോസ്റ്റര്‍ഡാമസിന്റെ പ്രവചനം മറികടക്കാന്‍ വരുന്ന ആ വന്‍ശക്തി ആരായിരിക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

അസാധാരണ കാലാവസ്ഥ

അസാധാരണ കാലാവസ്ഥ

2016ല്‍ അസാധാരണമായ കാലാവസ്ഥയായിരിക്കും ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വലിയ നാശം വിതയ്ക്കുമെന്നാണ് പറയുന്നത്.

ഗ്രഹങ്ങളുടെ ചലനത്തിലും വ്യത്യാസമുണ്ടാകും

ഗ്രഹങ്ങളുടെ ചലനത്തിലും വ്യത്യാസമുണ്ടാകും

2016ഓടെ ഗ്രഹങ്ങളുടെ ചലനങ്ങള്‍ക്കും മാറ്റം സംഭവിക്കുമെന്നും നോസ്റ്റര്‍ഡാമസ് പ്രവചിച്ചിട്ടുണ്ട്. എന്നാല്‍, ഇതുമൂലം ഭൂകമ്പമോ, സുനാമിയോ വരുമെന്നു പറഞ്ഞിട്ടില്ല.

ഗള്‍ഫ് രാജ്യങ്ങള്‍ അഗ്നിക്കിരയാകും

ഗള്‍ഫ് രാജ്യങ്ങള്‍ അഗ്നിക്കിരയാകും

2016ല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ ദുരന്തം ഉണ്ടാകുമെന്ന് പറയുന്നുണ്ട്. പെട്രോളോ ഓയിലോ കാരണം ഗള്‍ഫ് രാജ്യങ്ങള്‍ അഗ്നിക്കിരയാകുമെന്നാണ് നോസ്റ്റര്‍ഡാമസിന്റെ പ്രവചനം.

സ്‌ഫോടനം

സ്‌ഫോടനം

മിഡില്‍ ഈസ്റ്റില്‍ വലിയ സ്‌ഫോടനം നടക്കുമെന്നും അദ്ദേഹത്തിന്റെ പ്രവചനത്തിലുണ്ട്. പല സ്‌ഫോടനങ്ങളും ഗള്‍ഫ് രാജ്യങ്ങളില്‍ സംഭവിക്കാം. വിമാന സ്‌ഫോടനം വരെ സംഭവിക്കാമെന്നും പറയുന്നു. മലേഷ്യന്‍ വിമാന ദുരന്തം പോലൊരു ദുരന്തം ഇനിയും ലോകം കാണേണ്ടിവരുമെന്നാണ് പറയുന്നത്.

ലോകാവസാനം

ലോകാവസാനം

ലോകം അവസാനിക്കുമെന്ന് മുന്‍പും നോസ്റ്റര്‍ഡാമസ് പ്രവചിച്ചിരുന്നു. ലോകാവസാനം ഏതു നിമിഷവും സംഭവിക്കാമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇറാഖ് യുദ്ധമൊക്കെ ലോകാവസാനത്തിന്റെ സൂചന നല്‍കുന്നവയായിരുന്നുവെന്നാണ് പറയുന്നത്.

വൈറ്റ് ഹൗസില്‍ സംഭവിക്കുന്നത്

വൈറ്റ് ഹൗസില്‍ സംഭവിക്കുന്നത്

വൈറ്റ് ഹൗസില്‍ സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ചും അദ്ദേഹത്തിന്റെ പരാമര്‍ശത്തിലുണ്ട്. വൈറ്റ് ഹൗസ് യുദ്ധ കളികള്‍ വലിയ പ്രശ്‌നമായി മാറുമെന്നും തീവ്രവാദി ആക്രമണങ്ങളെക്കുറിച്ചും അദ്ദേഹം പ്രവചിക്കുന്നു.

ധ്രുവങ്ങള്‍ ഉരുകിപ്പോകും

ധ്രുവങ്ങള്‍ ഉരുകിപ്പോകും

ഉത്തര ധ്രുവങ്ങളില്‍ ചൂടു കൂടുകയും പല നാശങ്ങളും സംഭവിക്കുകയും ചെയ്യുമെന്ന് ശാസ്ത്രഞ്ജന്മാര്‍ പ്രവചിച്ചിരുന്നു. എന്നാല്‍, ഇതുവരെ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ഉത്തരധ്രുവത്തിലെ താപനില വര്‍ദ്ധിക്കുന്നത് പരിഗണിക്കുകയാണെങ്കില്‍ ഈ പ്രവചനം ശരിയെന്ന് വിശ്വസിക്കേണ്ടിവരും. എന്തായാലും, ദക്ഷിണ ധ്രുവത്തില്‍ ഇത്തരം താപനില വര്‍ദ്ധന ഉണ്ടാകില്ലെന്നും പറയുന്നുണ്ട്.

ഇസ്രയേലില്‍ എന്തു സംഭവിക്കും

ഇസ്രയേലില്‍ എന്തു സംഭവിക്കും

നാലു ഭാഗത്തു നിന്നും ശത്രുക്കള്‍ ജറുസലേമിനെ വളയുമെന്നും അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യകക്ഷികളുടെ നാവികവ്യൂഹം ഇസ്രയേലിന്റെ രക്ഷയ്‌ക്കെത്തുമെന്നും നോസ്റ്റര്‍ഡാമസ് പ്രവചിക്കുന്നുണ്ട്.

റഷ്യയുടെ സമാധാനത്തിനുവേണ്ടി

റഷ്യയുടെ സമാധാനത്തിനുവേണ്ടി

റഷ്യയുടെ സമാധാനത്തിനുവേണ്ടി ഒരു രാജാവ് എത്തുമെന്നും നോസ്റ്റര്‍ഡാമസ് പ്രവചിക്കുന്നുണ്ട്. സിറിയയുടെ കാര്യത്തില്‍ റഷ്യയും അമേരിക്കയും തമ്മില്‍ ശത്രുതയാണെന്ന് നമുക്കറിയാം. ഇത്തരം പ്രവചനങ്ങള്‍ എങ്ങനെ ഫലവത്താകുമെന്നത് കൗതുകമുണര്‍ത്തുന്ന ഒന്നാണ്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+