സിക വൈറസ് ഭീഷണി; ലോക ഒന്നാം നമ്പര്‍ ഒളിമ്പിക്സില്‍ നിന്നും പിന്മാറി
റിയോ ഡി ജനീറോ: മാരകമായ സിക വൈറസ് പടര്‍ന്നുപിടിച്ച ബ്രസിലീല്‍ ഈ വര്‍ഷം ആഗസ്തില്‍ നടക്കുന്ന ഒളിമ്പിക്സില്‍ നിന്നും ലോക ഒന്നാം നമ്പര്‍ ഗോള്‍ഫ് താരം ജേസണ്‍ ഡേ പിന്മാറി. ട്വിറ്ററിലൂടെയാണ് ഒളിമ്പിക്സില്‍ നിന്നും പിന്മാറുന്ന വിവരം ജേസണ്‍ അറിയിച്ചത്. പിന്മാറ്റത്തിന് സിക വൈറസ് ആണ് കാരണമെന്ന് ട്വീറ്റില്‍ ഓസ്ട്രേലിയന്‍ ഗോള്‍ഫര്‍ വ്യക്തമാക്കുന്നുണ്ട്.
ഒളിമ്പിക്സില്‍ നിന്നും താന്‍ പിന്മാറുകയാണ്. സിക്ക വൈറസ് ബാധിച്ച പ്രദേശമായതിനാല്‍ റിസ്കെടുക്കാന്‍ താന്‍ തയ്യാറല്ല. ഭാര്യയുടെ കുടുംബാംഗങ്ങളുടെയും തീരുമാനം കൂടി ഇതിന്റെ പിറകിലുണ്ട്. രാജ്യത്തിനുവേണ്ടി മത്സരിക്കുകയെന്നത് വലിയ കാര്യമാണ്. എന്നാല്‍ കുടുംബത്തിന്റെ ഭാവികൂടി താന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ജേസണ്‍ പറഞ്ഞു.

1904ന് ശേഷം ഇതാദ്യമായാണ് ഒളിമ്പിക്സില്‍ ഗോള്‍ഫ് മത്സരയിനമായി ഉള്‍പ്പെടുത്തുന്നത്. എന്നാല്‍, സികവൈറസ് ഭീതിയെ തുടര്‍ന്ന് മുന്‍നിര താരങ്ങള്‍ ഗോള്‍ഫില്‍ പങ്കെടുത്തേക്കില്ല. മുന്‍ ചാമ്പ്യന്‍ റോറി മക്ലോറി, ഫിജിയുടെ വിജയ് സിങ്, സൗത്താഫ്രിക്കയുടെ ചാള് ഷ്വാട്സല് തുടങ്ങിയവരൊന്നും ഒളിമ്പിക്സിനെത്തില്ല.
ബ്രസീലില്‍ ഒട്ടേറെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സിക്ക വൈറസ് ബാധിച്ചിരുന്നു. കൊതുകു പരത്തുന്ന രോഗം ബാധിച്ചാല്‍ കുട്ടികളുടെ തലച്ചോറില്‍ മാരകമായ തകരാറുകള്‍ ഉണ്ടാക്കുന്നതായും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ബ്രസീലിലെ ഒളിമ്പിക്സ് മാറ്റിവെക്കണമെന്ന് പല സംഘടനകളും ആവശ്യപ്പെടിരുന്നു. എന്നാല്‍, അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റി അതിന് തയ്യാറായിരുന്നില്ല.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications