കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിക വൈറസ് ഭീഷണി; ലോക ഒന്നാം നമ്പര്‍ ഒളിമ്പിക്‌സില്‍ നിന്നും പിന്മാറി

  • By Anwar Sadath
Google Oneindia Malayalam News

റിയോ ഡി ജനീറോ: മാരകമായ സിക വൈറസ് പടര്‍ന്നുപിടിച്ച ബ്രസിലീല്‍ ഈ വര്‍ഷം ആഗസ്തില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ നിന്നും ലോക ഒന്നാം നമ്പര്‍ ഗോള്‍ഫ് താരം ജേസണ്‍ ഡേ പിന്മാറി. ട്വിറ്ററിലൂടെയാണ് ഒളിമ്പിക്‌സില്‍ നിന്നും പിന്മാറുന്ന വിവരം ജേസണ്‍ അറിയിച്ചത്. പിന്മാറ്റത്തിന് സിക വൈറസ് ആണ് കാരണമെന്ന് ട്വീറ്റില്‍ ഓസ്‌ട്രേലിയന്‍ ഗോള്‍ഫര്‍ വ്യക്തമാക്കുന്നുണ്ട്.

ഒളിമ്പിക്‌സില്‍ നിന്നും താന്‍ പിന്മാറുകയാണ്. സിക്ക വൈറസ് ബാധിച്ച പ്രദേശമായതിനാല്‍ റിസ്‌കെടുക്കാന്‍ താന്‍ തയ്യാറല്ല. ഭാര്യയുടെ കുടുംബാംഗങ്ങളുടെയും തീരുമാനം കൂടി ഇതിന്റെ പിറകിലുണ്ട്. രാജ്യത്തിനുവേണ്ടി മത്സരിക്കുകയെന്നത് വലിയ കാര്യമാണ്. എന്നാല്‍ കുടുംബത്തിന്റെ ഭാവികൂടി താന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ജേസണ്‍ പറഞ്ഞു.

jasonday

അബുദാബിയില്‍ മെര്‍സ് സ്ഥിരീകരിച്ചു, ആശങ്കയോടെ പ്രവാസി സമൂഹംഅബുദാബിയില്‍ മെര്‍സ് സ്ഥിരീകരിച്ചു, ആശങ്കയോടെ പ്രവാസി സമൂഹം

1904ന് ശേഷം ഇതാദ്യമായാണ് ഒളിമ്പിക്‌സില്‍ ഗോള്‍ഫ് മത്സരയിനമായി ഉള്‍പ്പെടുത്തുന്നത്. എന്നാല്‍, സികവൈറസ് ഭീതിയെ തുടര്‍ന്ന് മുന്‍നിര താരങ്ങള്‍ ഗോള്‍ഫില്‍ പങ്കെടുത്തേക്കില്ല. മുന്‍ ചാമ്പ്യന്‍ റോറി മക്ലോറി, ഫിജിയുടെ വിജയ് സിങ്, സൗത്താഫ്രിക്കയുടെ ചാള്‍ ഷ്വാട്‌സല്‍ തുടങ്ങിയവരൊന്നും ഒളിമ്പിക്‌സിനെത്തില്ല.

ബ്രസീലില്‍ ഒട്ടേറെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സിക്ക വൈറസ് ബാധിച്ചിരുന്നു. കൊതുകു പരത്തുന്ന രോഗം ബാധിച്ചാല്‍ കുട്ടികളുടെ തലച്ചോറില്‍ മാരകമായ തകരാറുകള്‍ ഉണ്ടാക്കുന്നതായും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ബ്രസീലിലെ ഒളിമ്പിക്‌സ് മാറ്റിവെക്കണമെന്ന് പല സംഘടനകളും ആവശ്യപ്പെടിരുന്നു. എന്നാല്‍, അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റി അതിന് തയ്യാറായിരുന്നില്ല.

English summary
Top golfer Jason Day skipping Rio due to Zika concerns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X